ക്രിസ്തുമസ്സ് പുല്‍ക്കൂട്
ക്രിസ്തുമസ്സിനോടനുബന്ധിച്ച് വി. യൗസേപ്പിതാവിന്‍റെ തിരുമുറ്റത്ത് സി. എല്‍. സി. പ്രവര്‍ത്തകര്‍ അതിമനോഹരമായി ഒരുക്കിയ ക്രിസ്തുമസ്സ് പുല്‍ക്കൂട് ഇടവക ജനങ്ങളുടെ അഭിനന്ദനത്തിന് പാത്രമായി. ക്രിബ് കമ്മറ്റി കണ്‍വീനര്‍ ക്ലിന്‍റോ, കൂടാതെ സിജോ ജോയ്, വിശാല്‍, ബിജോയ്, ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുല്‍ക്കൂട് അണിയിച്ചൊരുക്കിയത്.
ക്രിസ്തുമസ്സ് കേക്ക്
ക്രിസ്തുമസ്സിന് എല്ലാ വീട്ടിലും ക്രിസ്തുമസ്സ് കേക്ക് എന്ന ആശയവുമായി സി. എല്‍. സി. യുടെ നേതൃത്വത്തില്‍ കേക്കുകള്‍ വിതരണം ചെയ്തു. കേക്ക് കമ്മറ്റി കണ്‍വീനര്‍ ജോമോന്‍ കൂടാതെ ജില്‍സ്, സിജോ കെ. ജെ., റിന്‍സന്‍ ഒ. സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കരോള്‍
ക്രിസ്തുമസ്സ് വരവ് അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ടെല്‍സണോടൊപ്പം നവീന്‍, ബോസ്കോ, സാവിയോ, റെജിമോന്‍, ജിബിന്‍ ജോണി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കരോള്‍ സംഘത്തിന് ഇടവകയുടെ എല്ലാ ഭാഗത്തുനിന്നും വന്‍ സ്വീകരണമായിരുന്നു.
ക്രിസ്തുമസ്സ് പരിപാടികളോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി.
പുതിയ ഭാരവാഹികള്‍
2013 ജനുവരി മുതല്‍ സി. എല്‍. സിയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : സിംസണ്‍ സണ്ണി, സെക്രട്ടറി: ക്ലിന്‍റണ്‍, വൈ. പ്രസിഡണ്ട്: വിശാല്‍, ജോ. സെക്രട്ടറി : ജില്‍സ്, ട്രഷറര്‍: സിജോ കെ. ജോണ്‍, ഓര്‍ഗനൈസര്‍ : ടെല്‍സണ്‍ തോമസ്.
Post A Comment:
0 comments: