ജപമാല ഭക്തിപൂര്‍വ്വം അര്‍പ്പിക്കുന്ന വിശ്വാസികള്‍ക്ക് പരിശുദ്ധ കന്യകാമറിയം വി. ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ടപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍.
1. ജപമാല ചൊല്ലുന്നവര്‍ക്ക് എന്‍റെ പ്രത്യേക സംരക്ഷ ണവും മഹാകൃപകളും നല്‍കും.
2. കൃപയുടെ ചില അടയാളങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊ ടുക്കും.
3. ജപമാല നരകത്തിനെതിരായ ആയുധമായിരിക്കും. അത് അധര്‍മ്മത്തെ തകര്‍ക്കും, പാപം കുറയ്ക്കും, പാഷണ്ഡ തകളെ പരാജയപ്പെടുത്തും.
4. നന്മയും സത്പ്രവൃത്തികളും തഴച്ചു വളരും.
5. മനുഷ്യര്‍ ലോകത്തിന്‍റെ പൊങ്ങച്ചത്തില്‍ നിന്ന് മോചനം നേടി, നിത്യ സമ്മാനത്തിനായി ആഗ്രഹിക്കാം.
6. ജപമാല ചൊല്ലി എന്നെ ആശ്രയിക്കുന്നവര്‍ക്ക് ദൗര്‍ഭാഗ്യ ങ്ങള്‍ ഉണ്ടാകില്ല. അവര്‍ നശിച്ചുപോകുകയില്ല.
7. കൂദാശകള്‍ സ്വീകരിക്കാതെ അവര്‍ക്ക് മരിക്കേണ്ടി വരില്ല. അപ്രതീക്ഷിത മരണം അകന്ന് നില്‍ക്കും.
8. ജീവിതത്തിലും മരണത്തിലും ദൈവകൃപകള്‍ ലഭിക്കും. മര ണ സമയത്ത് സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുടെ സുകൃതങ്ങളുടെ പങ്കു ലഭിക്കും.
9. ശുദ്ധീകരണ സ്ഥലത്തുനിന്ന് അതിവേഗം മോചിപ്പിക്കും.
10. സ്വര്‍ഗ്ഗത്തില്‍ വലിയ മഹത്വം ലഭിക്കും.
11. ജപമാല ഭക്തി പ്രചരിപ്പിക്കുന്നവരെ അവരുടെ അത്യാവശ്യ സമയങ്ങളില്‍ ഞാന്‍ സഹായിക്കും.
12. ജപമാല ചൊല്ലി ആവശ്യപ്പെടുന്നവയെല്ലാം നല്‍കും.
13. മരണവേളയില്‍ സ്വര്‍ഗ്ഗത്തിലെ മദ്ധ്യസ്ഥര്‍ അവര്‍ക്കായി ഇടപെടും.
14. ജപമാല ചൊല്ലുന്നവരെല്ലാം എന്‍റെ മക്കളും എന്‍റെ ഏകപു ത്രനുമായ യേശുക്രിസ്തവിന്‍റെ സഹോദരങ്ങളുമായിരിക്കും.
15. ജപമാല ചൊല്ലുന്നവര്‍ക്ക് അന്ത്യവിധിനാളില്‍ പ്രത്യേക പരിഗണന എന്‍റെ പുത്രന്‍ എനിക്കുറപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്‍
ഫാ. ലിന്‍റോ തട്ടില്‍
Post A Comment:
0 comments: