Pavaratty

Total Pageviews

5,985

Site Archive

കാക്കശ്ശേരി തിരുനാള്‍: സ്വിച്ച്ഓണ്‍ കര്‍മ്മം ഇന്ന്

Share it:
കാക്കശ്ശേരി സെന്റ് മേരീസ് ദേവാലയത്തിലെ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം വെള്ളിയാഴ്ച രാത്രി 7ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം പള്ളി വികാരി ഫാ. നോബി അമ്പൂക്കന്‍ നിര്‍വ്വഹിക്കും.

26ന് ശനിയാഴ്ച വൈകീട്ട് 5.30ന് മതബോധന ഹാള്‍ വെഞ്ചരിപ്പ് തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍, രൂപം എഴുന്നള്ളിച്ച്‌വെയ്ക്കല്‍, മാതാവിന് കിരീട സമര്‍പ്പണം, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടായിരിക്കും.

27ന് ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സിന്‍േറാ പൊറുത്തുര്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചഭക്ഷണ ആശീര്‍വാദം, ഊട്ട് എന്നിവ ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 2ന് അഖണ്ഡ ജപമാലയും 6ന് വിശുദ്ധ കുര്‍ബ്ബാനയും 8ന് 'ഹെവന്‍ലി നൈറ്റ് 2013' എന്ന കലാവിരുന്നുമുണ്ടാകും.

കൈക്കാരന്മാരായ തോമാച്ചന്‍ കെ.ആര്‍., ബാബു സി.ഒ., മതബോധന ഹാള്‍ കണ്‍വീനര്‍ ജോസ് ചെറുവത്തൂര്‍, ജോസ് കുറ്റിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
Share it:

EC Thrissur

kakkassery

അറിയിപ്പുകള്‍

Post A Comment:

0 comments: