Pavaratty

Total Pageviews

5,987

Site Archive

പസ്കി :

Share it:
 യേശുവിന്‍റേയും വിശുദ്ധന്മാരുടേയും പടങ്ങള്‍ പസ്കി ഇടീച്ച് പള്ളികളിലും വീടുകളിലും സൂക്ഷിക്കുന്നു. ചില്ലും മരവും ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രെയിമിന് പസ്കി എന്ന് പറയുന്നു. ലത്തീന്‍ ഭാഷയിലെ ഫാസ്ചിസ് ആണ് പസ്കി എന്ന് രൂപം മാറിയത്.
പള്ളി : യഹൂദര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരുടെ പ്രാര്‍ത്ഥനാലയങ്ങളെയാണ് പള്ളികള്‍ എന്ന് വിളിക്കുന്നത്. പള്ളി എന്നതിന്‍റെ ഒന്നാമത്തെ അര്‍ത്ഥം സമൂഹമെന്നാ ജനവാസകേന്ദ്രമെന്നാ ആണ്. ക്രൈസ്തവസഹിത്യത്തില്‍ ഇതിന് വിശ്വാസികളുടെ സമൂഹം എന്നാണര്‍ത്ഥം.

പറങ്കി : പോര്‍ച്ചുഗീസുകാരെ ഉദ്ദേശിച്ച് ഈ പദം പ്രയോഗിച്ചുകാണുന്നു. ഒരു ഇന്ത്യക്കാരനെ മലയാളിയെന്നാ  തമിഴനെന്നാ ആന്ധ്രക്കാരനെന്നാ പറയുന്നതിന് തുല്യമാണിത്. ഫ്രാന്‍സുകാരന്‍ എന്നര്‍ത്ഥമുള്ള ഫ്രാങ്ക് എന്ന വാക്കില്‍ നിന്നാണ് പറങ്കി എന്നപദമുണ്ടായത്. പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവരുന്നതെന്നാ മറ്റോ സൂചിപ്പിക്കാന്‍ പറങ്കി എന്ന പദം ചേര്‍ത്ത ധാരാളം പദങ്ങള്‍ മലയാളത്തിലുണ്ട്. ഉദാ: പറങ്കിമാങ്ങ, പറങ്കിപ്പട, പറങ്കിമുളക് ലരേ. 
Share it:

EC Thrissur

പൊരുള്‍ തേടി ഉത്ഭവം തേടി

Post A Comment:

0 comments: