Pavaratty

Total Pageviews

5,985

Site Archive

വി. ഫ്രാന്‍സീസ് ബോര്‍ജിയ (1510 1572)

Share it:

വാലെന്‍സിയായില്‍ ശാന്‍റിയാ എന്ന നഗരത്തില്‍ ഫ്രാന്‍സീസ് ജനിച്ചു. അവന്‍റെ അമ്മ വി. ഫ്രാന്‍സീസ് അസീസ്സിയുടെ ഭക്തയായിരുന്നു. അവള്‍ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ കുട്ടി ആണാണെങ്കില്‍ ഫ്രാന്‍സീസ് എന്ന് പേരിടാമെന്ന് നിശ്ചയിച്ചതാണ്. ആദ്യം ഫ്രാന്‍സീസ് ഉച്ചരിക്കാന്‍ പഠിച്ച വാക്കുകള്‍ ഈശോ മറിയം എന്നാണ്. അവിടുത്തെ ചക്രവര്‍ത്തിനിയുടെ നിര്‍ദ്ദേശപ്രകാരം എലീനര്‍ദെകാസ്ത്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം കഴിച്ചു. 8 മക്കളുണ്ടായി. രാജകൊട്ടാരത്തില്‍ താമസിക്കുന്പോഴും ഫ്രാന്‍സീസിന്‍റെ ജീവിതം എത്രയും നിര്‍മ്മലമായിരുന്നെങ്കിലും ലോകത്തിനും ആര്‍ഭാടങ്ങള്‍ക്കും ഫ്രാന്‍സീസിന്‍റെ ഹൃദയത്തില്‍ കുറെയേറെ സ്ഥാനമുണ്ടായിരുന്നു. 1539 മെയ് ഒന്നാം തിയ്യതി ഇസബെല്‍ ചക്രവര്‍ത്തിനി മരിച്ചു. ചക്രവര്‍ത്തിനിയുടെ ശരീരം ഗ്രാനഡായിലെ രാജകീയ ശ്മശാനത്തിലേയ്ക്ക് അകന്പടി പോകുന്ന വഴിയില്‍ ചക്രവര്‍ത്തിനിയെ കാണുന്നതിനുവേണ്ടി ശവമഞ്ചം തുറന്നു. സുന്ദരിയായിരുന്ന ഇസബെല്‍ ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിയ മാറ്റം കണ്ടിട്ട് ഫ്രാന്‍സീസ് പറഞ്ഞു ‘‘ഉജ്ജ്വലമായിരുന്ന ആ നേത്രങ്ങള്‍ക്ക് എന്തുപറ്റി? സുന്ദരമായിരുന്ന ആ മുഖത്തിന്‍റെ പ്രൗഡിയും സൗന്ദര്യവും എവിടെപ്പോയി? അങ്ങ് തന്നെയാണോ ഞങ്ങളുടെ ചക്രവര്‍ത്തിനി ഡോണാ ഇസബെല്‍? അവിടെവെച്ചുതന്നെ ഫ്രാന്‍സീസിന് ലൗകികാര്‍ഭാടങ്ങളോട് വെറുപ്പ് തോന്നി. ചക്രവര്‍ത്തിനിക്ക് വേണ്ടി ചരമപ്രസംഗം നടത്തിയത് ഫാ. ജോണ്‍ ഓഫ് ആവില ആയിരുന്നു. ആ പ്രസംഗം കൂടി കേട്ടപ്പോള്‍ തീരുമാനം ശക്തമായി. ആ പരിശുദ്ധവൈദികനോട് തന്‍റെ തീരുമാനം അറിയിച്ചപ്പോള്‍ താന്‍ ഭാര്യയെ അതിജീവിക്കുകയാണെങ്കില്‍ ഈശോസഭയില്‍ ചേരാവുന്നതാണെന്ന് അദ്ദേഹം നിശ്ചയിച്ചു. 1546 മാര്‍ച്ച് 27ന് ഭാര്യ മരിച്ചു. ഫ്രാന്‍സീസ് 36ാം വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്ന് പുരോഹിതനായി. സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് വച്ചെങ്കിലും 1565ല്‍ സുപ്പീരിയര്‍ ജനറലായി തുര്‍ക്കികള്‍ക്കെതിരായി ക്രിസ്തീയ രാജാക്കന്മാരെ യോജിപ്പിക്കാന്‍ വി. അഞ്ചാം പീയൂസ് പാപ്പ നിയോഗിച്ചത് ഫ്രാന്‍സീസിനെയായിരുന്നു. യാത്രകളും ആലോചനകളും അദ്ദേഹത്തെ തളര്‍ത്തി. റോമയില്‍ മടങ്ങിയെത്തിയിട്ട് താമസിയാതെ 1572 ഒക്ടോബര്‍ 10ാം തിയ്യതി അദ്ദേഹം അന്തരിച്ചു.
             ‘‘മനുഷ്യര്‍ നമ്മുടെ പ്രവൃത്തികളെപ്പറ്റി എന്ത് വിചാരിക്കുമെന്ന് പരിഗണിക്കാതെ ദൈവത്തെമാത്രം തൃപ്തിപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് നാം നീങ്ങിക്കൊണ്ടിരിക്കണം.        (വി. ഫ്രാന്‍സീസ് ബോര്‍ജിയ)

                                                                        ആരാധനാ മഠം, പാവറട്ടി
Share it:

EC Thrissur

വിശുദ്ധരിലൂടെ

Post A Comment:

0 comments: