Pavaratty

Total Pageviews

5,985

Site Archive

കുറവുകളെ നിറവുകളാക്കുക

Share it:
 ജിഷ ടോണി, 
ക്രൈസ്റ്റ് കിങ്ങ് യൂണിറ്റ് മനോഹരമായ പൂന്തോട്ടം. വിവിധ നിറങ്ങളില് ശോഭ പരത്തുന്ന ചെടികള്, പൂക്കള്... കണ്ണിന് അമൃതായ്... മനസ്സിന് കുളിര്തെന്നലായ്... വിടര്ന്നു ലസിക്കുന്ന പൂന്തോട്ടം. അതില് മനോഹരിയായ് വിരിഞ്ഞു നില്ക്കുന്ന റോസാപൂവ്. ആരുടേയും ശ്രദ്ധയില്പ്പെടും. പക്ഷേ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്ന ഒരു കറുത്തപാട്. റോസിന്റെ അഴകിന് മങ്ങലേല്പിച്ചത് ഇതല്ലേ

ദൈവമക്കളായ നമ്മളോരോരുത്തരുടേയും ജീവിതത്തിലും ഇതുപോലെ കറുത്തപാടുകളില്ലേ ഒരു നിമിഷം ചിന്തിച്ചു നോക്കൂ. പലപ്പോഴും നമ്മള് മറ്റുള്ളവരുടെ ജീവിതത്തിലെ കുറവുകളെ കണ്ടെത്തുകയും പരിഹസിക്കുകും ചെയ്യുന്നു. അതോടൊപ്പം തന്നെ സ്വന്തം കുറവുകള് മൂടിവെയ്ക്കുകയും ചെയ്യുന്നു. ആദ്യം സ്വന്തം കണ്ണിലെ തടിക്കഷണമെടുത്തു മാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്തു കളഞ്ഞിട്ടെന്തു പ്രയോജനം? അതിനാല് ദൈവമക്കളായ നമ്മളോരോരുത്തരും മറ്റുള്ളവരുടെ കഴിവുകേടുകളെ കണ്ടെത്താതെ അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. സ്വന്തം പോരായ്മകളെ വേണ്ട വിധത്തില് തിരുത്തി മുന്നേറുക. അതോടൊപ്പം തന്നെ നമ്മളിലോരോരുത്തരിലും നിറഞ്ഞു നില്ക്കുന്ന നന്മകളെ ഓര്ത്ത് ദൈവത്തെ സ്തുതിക്കാം.

വിശുദ്ധിയുട തൂമഞ്ഞിന്പാളികളുമായ്... ആഘോഷങ്ങളുടേയും ആരവങ്ങളുടേയും നിറസാന്നിദ്ധ്യമായ്.... ആഹ്ളാദത്തിന്റെ ദീപ ശിഖയുമായി... വന്നണഞ്ഞ ഈ പുത്തനാണ്ടില് നമ്മളോരോരുത്തരുടേയും ജീവിതത്തിലാകെ യേശുവിന്റെ അനുഗ്രഹങ്ങള് നിറഞ്ഞു തുളുന്പട്ടെ. കൂടാതെ നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും നന്മയുടെ നിറദീപങ്ങള് തെളിയട്ടെ... അതിനായി സര്വ്വേശ്വരന് നമ്മെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ.
Share it:

EC Thrissur

ലേഖനം

No Related Post Found

Post A Comment:

0 comments: