ജോജു വാഴപ്പിള്ളി, സെന്‍റ് മാര്‍ട്ടിന്‍ യൂണിറ്റ്
മദര്‍ തെരസാ കുഞ്ഞുങ്ങളെ വളരെയേറ സ്നേഹിച്ചിരുന്നു. അവരുടെ കണ്ണില്‍ എല്ലാ കുഞ്ഞുങ്ങളും പ്രത്യേകതയുള്ളവരും സ്നേഹിക്കപ്പെടേണ്ടവരും ആണ്. ദൈവത്തിന്റെ പ്രതിബിംബം ഓരോ കുഞ്ഞിലുമുണ്ടെന്ന് അവര്‍ പറയാറുണ്ട്. ആ കുഞ്ഞ് കഴിവില്ലാത്തവനാണെങ്കിലും സുന്ദരനാണെങ്കിലും വിരൂപനാണെങ്കിലും അതില്‍ വ്യത്യാസമില്ല,. ഈശ്വരന്‍റെ സുന്ദരമായ ഈ പ്രതിബിംബം വലിയകാര്യങ്ങള്ക്കായി ഉപയോഗിക്കപ്പെടുന്നു. ഈ കുരുന്നുകള്‍ ലോകത്തിനാവശ്യമില്ലാത്തവരാണോ എത്ര അസഹ്യമാണ് ആര്ക്കും വേണ്ടാത്തവരും സ്നേഹിക്കപ്പെടാത്തവരും ആകുന്നത്. ഇന്നത് ഏറ്റവും വലിയ രോഗമാണ്.
ചില കുഞ്ഞുങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരായി തെരുവിലുപേക്ഷിക്കപ്പെടുന്നു. ചിലര്‍ കുഞ്ഞുങ്ങളെ മദര്‍ തെരസയെ ഏല്‍പിച്ചുകൊണ്ട് സ്ഥലം വിടുന്നു. തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികളെ പോലീസുകാരോ മറ്റുള്ളവരോ മിഷണറീസ് ഓഫ് ചാരിറ്റിയിലെത്തിക്കുന്നു.
കൊല്‍കൊത്തയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മദറിന് ഇങ്ങനെയുള്ള കുട്ടികളെ വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. ഈ കുട്ടികളെ വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ ഒരു വീട് സംഘടിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. 1955ല്‍ നിര്‍മ്മല്‍ ശിശുഭവന്‍ എന്ന പേരില്‍ കൊല്‍ക്കത്തയില്‍ അവര്‍ തന്‍റെ ആദ്യത്തെ കുട്ടികളുടെ വീട് സ്ഥാപിച്ചു. ഈ വീട് മദര്‍ ഹൗസിന് തൊട്ടടുത്താണ്.
അതിന്ശേഷം ഇന്ത്യയുടെ പല ഭാഗത്തും ശിശു ഭവനുകള്‍ സ്ഥാപിച്ചു. കെട്ടിടങ്ങളുടെ വലിപ്പമനുസരിച്ചാണ് ഇവയിലെ കുട്ടികളുടെ എണ്ണം തീരുമാനിക്കപ്പെട്ടിരുന്നത്. ഏറ്റവും ചെറിയ വീട്ടില്‍ ഇരുപതോളം കുട്ടികള്‍ക്കും വലിയ വീട്ടില്‍ ഇരുനൂറോളം കുട്ടികള്‍ക്കും അഭയം കൊടുത്തു.
Post A Comment:
0 comments: