ക്രിസ്തു: സുറിയാനിഭാഷയില്‍ മിശിഹാ എന്ന പദത്തിന് അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണര്‍ത്ഥം. മാശീഹ് എന്ന ഹീബ്രുവാക്കിന്റെ രൂപഭേദമാണത്. ക്രിസ്തുമതാരംഭത്തിനുമുന്പ് തന്നെ ഇസ്രായേലിന്റെ പുനഃസ്ഥാപനത്തിനായി ദൈവം അയയ്ക്കുന്ന ഏകാഭിഷിക്തന്‍ എന്ന അര്‍ത്ഥം മാശീഹ് എന്ന ഹീബ്രുപദത്തിനുണ്ടായിരുന്നു. മലയാളത്തില്‍ 16ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ മിഷണറിമാരുടെ വരവോടെ ക്രിസ്തൂസ്, ക്രിസ്റ്റോ എന്നീ പദരൂപങ്ങള്‍ കടന്നുവന്നു. അത് മലയാളത്തില്‍ ക്രിസ്തു എന്നായിത്തീര്‍ന്നു.
ക്രിസ്തുമതം: ക്രിസ്തുമതാനുയായികളുടെ സമൂഹം എന്നതിന് പുതിയ നിയമത്തില്‍ സഭ, ദൈവരാജ്യം എന്നൊക്കെ പറയുന്നു. ക്രിസ്ത്യാനിയുടെ മാര്ഗ്ഗം ക്രിസ്തുവാണ്. ഞാന്‍ മാര്‍ഗ്ഗവും സത്യവും ജീവനുമാകുന്നു എന്നാണല്ലോ ക്രിസ്തു പറഞ്ഞത്. കേരളത്തിലെ ക്രൈസ്തവര്‍ തങ്ങളുടെ മതത്തെ മാര്ഗ്ഗമെന്ന് വിളിച്ചിരുന്നതിന് ധാരാളം തെളിവുകളുണ്ട്. യഹൂദമതത്തെ പഴയമാര്ഗ്ഗമെന്നും ക്രിസ്തുമതത്തെ പുത്തന്‍ മാര്‍ഗ്ഗമെന്നും പറഞ്ഞിരുന്നു. ക്രിസ്തുമതം എന്ന പ്രയോഗം അടുത്ത കാലത്താണ് ഉണ്ടായത്.
ക്രിസ്തുമസ്സ്: യേശുവിന്റെ ജനനപ്പെരുന്നാളിന് ക്രിസ്തുമസ്സ് എന്ന പദമാണ് ഉപയോഗിക്കുന്നത്. ആംഗ്ലോ സാക്സണിലുള്ള ക്രീറ്റ്മെസ്സെ (രൃശൈാമലലൈ) യാണ് ഇംഗ്ലീഷില്‍ ക്രിസ്മസ് ആയത്. ക്രിസ്തുവിന്റെ പിറവിയുടെ ഓര്മ്മദിവസം നടത്തുന്ന കുര്ബാന എന്നാണ് ഇതിനര്‍ത്ഥം. ഇംഗ്ലീഷില്‍ ക്രിസ്മസ് എന്നും മലയാളത്തില്‍ ക്രിസ്തുമസ്സ് എന്നും പറയുന്നു. കേരളത്തില്‍ പണ്ട് പിറവിത്തിരുനാളിന് യല്‍ദാപ്പെരുന്നാള്‍ എന്ന് പറഞ്ഞിരുന്നു. യല്ദാ എന്ന സുറിയാനിപ്പദത്തിന് പിറവി എന്നാണ് അര്ത്ഥം.
Post A Comment:
0 comments: