സ്വീകരണം നല്‍കി
ലഹരിക്കെതിരെ ഗോവയിലേക്ക് ബോധവത്കരണവുമായി സൈക്കിള്‍യാത്ര തിരിച്ച നാലംഗ സംഘം പാവറട്ടിയില്‍ തിരിച്ചെത്തി. തിരിച്ചെത്തിയ സണ്ണി കാടിയത്ത്, സി.എഫ്. പ്രിന്‍സ്, പി.ഡി. ഷിന്റോ, ഇ.എ. തോമസ് എന്നിവര്‍ക്ക് പാവറട്ടി തീര്‍ത്ഥകേന്ദ്രം സ്വീകരണം നല്‍കി. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. അസി. വികാരി ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ, കൈക്കാരന്മാരായ ഡേവിസ് പുത്തൂര്‍, എ.കെ. ആന്റോ, ഒ.ടി. ജോസഫ്, വി.ഒ. സണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എണ്ണൂറ് കിലോമീറ്റര്‍ താണ്ടി ഗോവയിലെ സെന്റ് സേവിയേഴ്‌സ് പള്ളിയിലേക്കാണ് സംഘം യാത്ര തിരിച്ചത്. ആറാം തീയതിയാണ് സംഘം പാവറട്ടിയില്‍നിന്ന് സൈക്കിളില്‍ യാത്ര പുറപ്പെട്ടത്. ഇത് മൂന്നാം തവണയാണ് സംഘം സൈക്കിളില്‍ യാത്ര നടത്തുന്നത്.
Post A Comment:
0 comments: