പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ മുഖമണ്ഡപത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ പുതിയ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് രൂപആശീര്‍വാദവും നടന്നു. തുടര്‍ന്നുനടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരി ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
തിരുസ്വരൂപം തൊട്ടുവണങ്ങുന്നതിനായി നിരവധി വിശ്വാസികള്‍ എത്തി. ട്രസ്റ്റിമാരായ സി.സി. ജോസ്, ടി.ജെ. ചെറിയാന്‍, എന്‍.എം. ആന്റണി, ടി.വി. ദേവസ്സി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പള്ളിയിലെത്തുന്ന ഭക്തര്‍ക്ക് എല്ലായിപ്പോഴും തിരുസ്വരൂപം നേരില്‍കണ്ട് പ്രാര്‍ത്ഥിക്കുന്നതിനായാണ് മുഖംണ്ഡപത്തില്‍ തിരുസ്വരൂപം പ്രതിഷ്ഠിച്ചത്. ഒറ്റത്തടി തേക്കില്‍ തിരുസ്വരൂപം ഒരുമാസംകൊണ്ടാണ് ശില്പി മാപ്രാണം സ്വദേശി സതീഷ്‌കുമാറും ജോര്‍ജ്ജ് കണ്ണനായ്ക്കല്‍ മുളങ്കുന്നത്തുകാവും ചേര്‍ന്ന് പണിതീര്‍ത്തത്. ജര്‍മ്മനിയില്‍നിന്നും കൊണ്ടുവന്ന 24 കാരറ്റ് ഗോള്‍ഡ്‌ലീഫ് ഉപയോഗിച്ച് തിരുസ്വരൂപം കവറിങ്ങ് നടത്തിയിട്ടുണ്ട്. നാലടി ഉയരവും ഇരുന്നൂറ് കിലോ തൂക്കവും വരുന്ന തിരുസ്വരൂപം പ്രത്യേകം ഒരുക്കിയ പീഠത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
Post A Comment:
0 comments: