തീര്‍ത്ഥകേന്ദ്രത്തിലെ മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിക്കാനുള്ള യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപം ഒരുങ്ങി. പൂര്‍ണ്ണമായും ഒറ്റത്തടിത്തേക്കിലാണ് കൈയില്‍ ലില്ലിപ്പൂ എടുത്തുള്ള പിതാവിന്റെ രൂപം പണിതീര്‍ത്തിട്ടുള്ളത്. തിരുസ്വരൂപത്തിന് നാലടി ഉയരവും ഇരുനൂറ് കിലോയോളം തൂക്കവും വരും. തിരുസ്വരൂപം സ്വര്‍ണ്ണംകൊണ്ട് പൊതിഞ്ഞിട്ടുണ്ട്.
മുഖമണ്ഡപത്തിന്റെ വടക്കുഭാഗത്ത് പ്രത്യേകം ഒരുക്കിയ പീഠത്തിലാണ് രൂപം പ്രതിഷ്ഠിക്കുന്നത്. ഒരുമാസം കൊണ്ട് മാപ്രാണത്തുള്ള വിസ്മയ ഫര്‍ണിഷിങ് കമ്പനിക്കാരായ ജോര്‍ജ്ജ് കണ്ണനായ്ക്കല്‍ മുളങ്കുന്നത്തുകാവ്, സതീഷ്‌കുമാര്‍ എന്നിവരാണ് തിരുസ്വരൂപവും രൂപക്കൂടും പണിതീര്‍ത്തത്. അഞ്ചുലക്ഷത്തോളം ചെലവായി.
ബുധനാഴ്ച വൈകിട്ട് അഞ്ചിന് തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നടക്കും. തുടര്‍ന്ന് രൂപം ആശീര്‍വദിച്ച് പ്രതിഷ്ഠിക്കും.
Post A Comment:
0 comments: