Pavaratty

Total Pageviews

5,987

Site Archive

വി. സെബസ്ത്യാനോസ് സഹദായുടെ ദര്ശന തിരുനാള്

Share it:
പാവറട്ടി സെന്റ് ജോസഫ്സ് തീര്ത്ഥ കേന്ദ്രത്തില് 1888 ല് സ്ഥാപിതമായിരിക്കുന്ന വി. സെബസ്ത്യാനോസ് സഹദായുടെ ദര്ശന തിരുനാള് 2014 ജനുവരി 4,5,6 തിയ്യതികളില് സമുചിതമായി ആഘോഷിക്കുന്നു.

തിരുനാളിനൊരുക്കമായുള്ള കൊടിയേറ്റം 2014 ജനുവരി 1 ാം തിയ്യതി ബുധനാഴ്ച വൈകീട്ട് 5 മണിക്കുള്ള ദിവ്യബലിക്കുശേഷം വികാരി ബ. നോബി അന്പൂക്കനച്ചന് നിര്വ്വഹിക്കുന്നതാണ്. തുടര്ന്ന് പുതിയ വര്ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി 10 ലൈത്തോരന്മാരെ തെരഞ്ഞെടുക്കുന്നു.

2ാം തിയ്യതി വ്യാഴാഴ്ച കാലത്ത് 7.30 നുള്ള കുര്ബ്ബാനയ്ക്കുശേഷം ലൈത്തോരന്മാര് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. 3ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പ്രസുദേന്തി വാഴ്ച നടത്തുന്നു.

4 ാം തിയ്യതി ശനിയാഴ്ച കാലത്ത് 7.30ന് ദര്ശനസഭയുടെ മാസകുര്ബ്ബാനയും, വൈകീട്ട് 6 മണിക്ക് ആഘോഷമയ തിരുനാള് ലദീഞ്ഞ്, ദീപാലങ്കാരം, തുടര്ന്ന് കരിമരുന്ന് പ്രയോഗം

5ാം തിയ്യതി ഞായറാഴ്ച രാവിലെ 5.30നും 7.30നും കുര്ബ്ബാന, കാലത്ത് 10 മണിക്ക് ആഘോഷമായ തിരുനാള് പാട്ടുകുര്ബ്ബാന. നേതൃത്വം നല്കുന്നത് ഫാ. സനോജ് അറങ്ങാശ്ശേരി. തിരുനാള് സന്ദേശം നല്കുന്നത് ഫാ. അനീഷ് നെല്ലിക്കല്. കുര്ബ്ബാനയ്ക്കുശേഷം ആഘോഷമായ തിരുനാള് പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകീട്ട് 5 മണിക്കും, 7 മണിക്കും കുര്ബ്ബാനയും തുടര്ന്ന് 8 മണിക്ക് വെടിക്കെട്ടും ഉണ്ടായിരിക്കും.

6ാം തിയ്യതി തിങ്കളാഴ്ച കാലത്ത് 7.30ന് മരിച്ചുപോയ ദര്ശനസഭാഗങ്ങളുടെ ഓര്മ്മയ്ക്കായി റാസകുര്ബ്ബാന. നേതൃത്വം നല്കുന്നത് റവ. ഫാ. ഏന്റോ പാണേങ്ങാടന്. തുടര്ന്ന് സെമിത്തേരിയിലേയ്ക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും.

ഈ വര്ഷം മുതല് ഭക്തജനങ്ങള്ക്ക് വിശുദ്ധന്റെ അന്പ് സമര്പ്പണം നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും.
Share it:

EC Thrissur

feast

അറിയിപ്പുകള്‍

Post A Comment:

0 comments: