പാവറട്ടി തീർഥകേന്ദ്രത്തിലെ തിരുനാൾ ചടങ്ങ് മാത്രമായി നടത്തും. തിരുനാളിലെ തിരക്ക് ഒഴിവാക്കുന്നതിനായി കർശന നിർദേശങ്ങൾ പാലിച്ചുകൊണ്ടാകും ചടങ്ങുകൾ നടക്കുക. പോലീസ്, തീർഥകേന്ദ്രം അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
വെള്ളിയാഴ്ച നടത്തേണ്ട ദീപാലങ്കാര സ്വിച്ച് ഓൺ ആളുകളെ ഒഴിവാക്കി ബുധനാഴ്ച നടത്തി. പാവറട്ടി ആശ്രമ ദേവാലയം പ്രിയോർ ഫാ. ആന്റണി വേലത്തിപറമ്പിൽ സ്വിച്ച് ഓൺ ചെയ്തു. ശനിയാഴ്ച വൈകീട്ട് കൂടു തുറക്കൽ ശുശ്രൂഷ ചടങ്ങ് മാത്രമായി നടത്തും. വിശ്വാസികൾക്ക് നൽകി വരുന്ന പൊതിച്ചോറ് ഒഴിവാക്കി.
.തീർഥകേന്ദ്രം വികാരി ഫാ.ജോൺസൺ ഐനിക്കൽ, പാവറട്ടി പോലീസ് ഇൻസ്പെക്ടർ സാബുജി, എസ്.ഐ.ആർ.പി. സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Post A Comment:
0 comments: