പാവറട്ടി തീർഥകേന്ദ്രത്തിൽപിതാകിരണം പദ്ധതി
വി. യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിൽ ‘പിതാകിരണം’ സാമൂഹികക്ഷേമ പദ്ധതി ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. ഇടവകയിലെ അർഹരായവർക്ക് ആശ്വാസകിരണം പ്രതിമാസ പെൻഷൻ പദ്ധതി, അടിയന്തര ഘട്ടത്തിൽ സഹായമെത്തിക്കാൻ ഫണ്ട് സ്വരൂപീകരണം, സുരക്ഷിതമല്ലാത്ത ഭവനങ്ങൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കൽ, പഠനസഹായ പദ്ധതി എന്നിവയാണ് പിതാകിരണത്തിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. തീർഥകേന്ദ്രം വികാരി ഫാ. ജോൺസൺ ഐനിക്കൽ അധ്യക്ഷനായി. സാംസൺ ചിരിയങ്കണ്ടത്ത്, എ.എൽ. കുര്യാക്കോസ്, ഒ.എൽ. ജോസ്, സി.ഡി. ചാക്കോ, ജെയിൻ പുലിക്കോട്ടിൽ, സൈമൺ പാലയൂർ, വി.എസ്. സെബി, ടി.എൽ. മത്തായി,ഫെബിൻ ഫ്രാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Post A Comment:
0 comments: