Pavaratty

Total Pageviews

5,983

Site Archive

പാവറട്ടി തിരുനാളിന് ഒരുലക്ഷം നേര്‍ച്ചപ്പൊതികള്‍ തയ്യാറായി

Share it:

പാവറട്ടി: തിരുനാളിന് ഭക്തര്‍ക്ക് വിതരണം ചെയ്യാനുള്ള അരി-അവില്‍ നേര്‍ച്ചപ്പൊതികള്‍ ഒരുക്കി. തീര്‍ത്ഥകേന്ദ്രത്തിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ചേര്‍ന്നാണ് നേര്‍ച്ചപ്പാക്കറ്റ് തയ്യാറാക്കിയത്. ഇത്തവണ അമ്പതിനായിരത്തോളം അരി -അവില്‍ പാക്കറ്റുകളും അമ്പതിനായിരത്തോളം നേര്‍ച്ചച്ചോറുപാക്കറ്റുകളുമാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് ടി.കെ. ജോസ്, പി.വി. ആന്റണി, കെ.കെ. തോമസ് എന്നിവര്‍ പറഞ്ഞു. 21-നും 22-നും വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. 21-ന് രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ നൈവേദ്യപൂജ നടത്തി ഊട്ട് ആശീര്‍വദിക്കും. തുടര്‍ന്ന് നേര്‍ച്ചപ്പൊതികളുടെ വിതരണം ആരംഭിക്കും.
Share it:

EC Thrissur

2018

The Grand Feast 2018

Post A Comment:

0 comments: