പാവറട്ടി: തിരുനാളിന്റെ ഭാഗമായുള്ള നേര്‍ച്ചയൂട്ടിന്റെ കലവറയൊരുക്കം തുടങ്ങി. ഒന്നരലക്ഷം പേര്‍ക്കാണ് ഇത്തവണ ഊട്ടൊരുക്കുന്നത്. ഊട്ടിലെ പ്രധാനയിനമായ ചെത്തുമാങ്ങാ അച്ചാറിനായി 2000 കിലോ മാങ്ങ ചെത്തിത്തയ്യാറാക്കി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ കലവറ ആശീര്‍വദിച്ചതോടെയാണ് കലവറയൊരുക്കം തുടങ്ങിയത്. 240 ചാക്ക് അരി, ഏഴുടണ്‍ പച്ചക്കറി എന്നിവ കലവറയിലെത്തിയതായി കണ്‍വീനര്‍ ഡേവിസ് തെക്കേക്കര പറഞ്ഞു. ചോറ്, സാമ്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് ഊട്ടിലെ വിഭവങ്ങള്‍. ശനിയാഴ്ച രാവിലെ പത്തിന് നിവേദ്യപൂജയ്ക്കുശേഷം ആശീര്‍വദിച്ച് ഊട്ടുതുടങ്ങും. ഞായറാഴ്ചവരെ ഊട്ടു തുടരും.
Navigation
Post A Comment:
0 comments: