Pavaratty

Total Pageviews

5,987

Site Archive

‘വിശ്വാസത്തിന്‍റെ വെളിച്ചം’ വിശ്വാസത്തിന്‍റെ സമൃദ്ധമായ വിളവെടുപ്പ്

Share it:
‘വിശ്വാസത്തിന്‍റെ സമൃദ്ധമായ വിളവെടുപ്പാ’ണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ചാക്രികലേഖനം, Lumen Fidei ‘വിശ്വസിത്തിന്‍റെ വെളിച്ച’മെന്ന് ഭാരതത്തിലെ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുബൈ അതിരൂപതാദ്ധ്യക്ഷന്‍ സഭയുടെ പുതിയ പ്രബോധനത്തെ ഒരു പ്രസ്താവനയില്‍ വിലയിരുത്തി. 

ഇന്ന് ലോകത്തുള്ള വിശ്വാസത്തിന്‍റെ വെല്ലുവിളികള്‍ക്ക് ഉത്തരം തരുന്ന സഭയുടെ വിലപ്പെട്ട മുത്താണ് ഈ പ്രബോധനമെന്നും, വിശ്വാസത്തെ ലാഘവത്തോടെ കാണാതെ, അതിനെ ആഴമായി മനസ്സിലാക്കാനും, അത് ധാര്‍മ്മികമായി ജീവിക്കാനും, ബോധ്യത്തോടെ പ്രഘോഷിക്കാനും സഹായകമാകുന്ന വിശ്വാസസത്യങ്ങളുടെ പച്ചയും സ്ഫുടവുമായ വെളിപ്പെടുത്തലാണ് സഭയുടെ കാലികമായ ഈ പ്രബോധനമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ‘നാലുകൈകളാ’ണ് ഇതെഴുതിയതെന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പ്രസ്താവിച്ച കര്‍ദ്ദിനാള്‍ ഓസി, ഇതിന്‍റെ കരടുരൂപം തയ്യാറാക്കി സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടിനെയും, അത് സൂക്ഷ്മമായി പഠിച്ചും പുനഃപരിശോധിച്ചും അതിവേഗം ലോകത്തിനു ലഭ്യമാക്കിയ പാപ്പാ ഫ്രാന്‍സിസിനെയും വിശ്വാസത്തിന്‍റെ ‘തളരാത്ത തീക്ഷ്ണമതികളെ’ന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിച്ചു. 

വിശ്വാസത്തിന്‍റെ വിളക്ക് ആഗോളസഭയ്ക്കുള്ള പ്രബോധനമാണെങ്കിലും വളരെ പ്രായോഗികമായി പ്രാദേശിക സഭകള്‍ക്കുള്ള വിശദമായ വിശ്വാസ ജീവിതത്തിന്‍റെ വ്യാഖ്യാനങ്ങളും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരായ കരച്ചില്‍, നല്ല ഭരണസംവിധാനത്തിനുള്ള മുറവിളി, സേവനത്തിന്‍റെയും ശുശ്രൂഷാ മനോഭാവത്തിന്‍റെയും നേതൃത്വം എന്നിവ തുടങ്ങി ധാരാളം ഖണ്ഡികകള്‍ പ്രാദേശിക, ദേശിയ സഭാ സമൂഹങ്ങളുടെ ചിന്തകളെ ദ്യോതിപ്പിക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവനയില്‍ സമര്‍ത്ഥിച്ചു. 
Reported : nellikal, Mumbai archdiocesan News


Share it:

EC Thrissur

feature

News

Post A Comment:

0 comments: