27 ജൂലൈ 2013, ബ്രസീല്‍
ബ്രിസീലിലേയ്ക്കുളള അപ്പസ്തോലിക യാത്രയില്‍ അന്നാട്ടിലെ ജയിലുകളില്‍ പാര്‍ക്കുന്നവരെ സന്ദര്‍ശിക്കാനും അവരോടു സംവാദിക്കാനും പാപ്പാ മറന്നില്ല. ബ്രസീലിലെ ദുര്‍ഗുണപാഠശാലകളിലെ അന്തേവാസികളില്‍ കുറെപ്പേരെയെങ്കിലും കാണണമെന്നത് പാപ്പായുടെ വ്യക്തിഗത തതാല്പര്യമായിരുന്നു. ജയില്‍ സന്ദര്‍ശിക്കാന്‍ പാപ്പായെ അനുവദിക്കുന്നതിനും പകരം, പ്രതീകാത്മകമായി വിവിധ ജയിലുകളില്‍ പാര്‍ക്കുന്ന യുവാക്കളായ കുറ്റവാളികളില്‍നിന്നും പത്തുപേരെ തിരഞ്ഞെടുത്ത് റിയോയിലുള്ള മെത്രാസന മന്ദിരത്തില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്കിയത്. യുവാക്കളായ കുറ്റവാളികളുടെ മേല്‍നോട്ടം വഹിക്കുന്ന നീതിന്യായ കാര്യാലയത്തിലെ ഡിസ്ട്രിക്റ്റ് ജഡ്ജിന്‍റെ ഉത്തരവാദിത്വത്തില്‍ പോലീസ് അകമ്പടിയോടെയാണ് പത്തു യുവാക്കളെ റിയോയിലുള്ള അതിരൂപതാ മന്ദിരത്തില്‍ ജൂലൈ 26-ാം തിയതി വെള്ളിയാഴ്ച രാവിലെ എത്തിച്ചു. രണ്ടു ജയില്‍ പരിചാരകരും യുവാക്കള്‍ക്ക് അകമ്പടിയായുണ്ടായിരുന്നു. ജയില്‍വാസികള്‍ പ്രായപൂര്‍ത്തിയാകാത്തവരും, എന്നാല്‍ കുറ്റവാളികളുമായിരുന്നു. ബ്രസീലിലെ വിവിധ ജയിലുകളില്‍നിന്നുമായി എട്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് പാപ്പാ ഫ്രാന്‍സിസിനെ കാണുവാനെത്തിയത്.
വെള്ളിയാഴ്ച രാവിലെ (ജൂലൈ 26) റിയോയുടെ ‘ജോ വിസ്താ’ പാര്‍ക്കില്‍ യുവാക്കളുടെ അനുതാപശുശ്രൂഷയില്‍ പങ്കെടുത്തതിനുശേഷം 11 മണിയോടെയാണ് പാപ്പാ മെത്രാസന മന്ദിരത്തിലെത്തി ജയില്‍ വാസികളായ യുവാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച സ്വകാര്യമായിരുന്നെങ്കിലും അവര്‍ വ്യക്തിപരമായി പാപ്പായോടു സംസാരിച്ചു. ഓരോരുത്തരെയും വാത്സല്യത്തോടെ ആലിംഗനംചെയ്ത പാപ്പാ, അവരെ ആശിര്‍വ്വദിച്ചു. സംഭാഷണത്തിന്‍റെ അന്ത്യത്തില്‍ അവരുടെ മുഖത്തു വിരിഞ്ഞ ചെറുപിഞ്ചിരി പത്രോസിന്‍റെ പിന്‍ഗാമിയില്‍നിന്നും അവര്‍ക്കു ലഭിച്ച കാരുണ്യത്തിന്‍റെയും പ്രത്യാശയുടെയും പിതൃസ്നേഹത്തിന്‍റെയും പ്രതീകമായിരുന്നെന്ന്, കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വ്യാഖ്യാനിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും രണ്ടായ്ചയ്ക്കകം യുവാക്കള്‍ക്ക് അനുകൂലവും ആനന്ദദായകവുമായ നടപിടി ഈ യുവക്കാളുടെ മേല്‍ പാപ്പായുടം സന്ദര്‍ശന ഫലമായിട്ട് ഉണ്ടാകുമെന്ന് ജഡ്ജ് ഉറപ്പുനല്കിയതായി സര്‍ക്കാരിന്‍റെ വക്താവായ ഫാദര്‍ ലൊമ്പാര്‍ഡിയെ അറിയിച്ചു. നീതിന്യായ വകുപ്പുതന്നെ തിരഞ്ഞെടുത്ത യുവാക്കളായ ഈ കുറ്റവാളികള്‍ക്ക് പാപ്പായുടെ നാമത്തില്‍ ശിക്ഷഇളവോ മോചനമോ ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വത്തിക്കാന്‍ റേഡിയോയെ അറിയ്യു.
യുവാക്കള്‍ എവിടെയായിരുന്നാലും - കളിസ്ഥലത്തോ കരാഗൃഹത്തിലോ ആയിരുന്നാലും അവര്‍ യുവാക്കള്‍തന്നെയാണെന്നും, സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും സാമൂഹ്യ പ്രതിബദ്ധയുള്ള ഏവരുടെയും സ്നേഹവും ശ്രദ്ധയും പിന്‍തുണയും അവര്‍ക്ക് ആവശ്യമാണെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡിയുമായുള്ള സംഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു. ഇത് തന്‍റെ മൗലിക ബോധ്യവും കാഴ്ചപ്പാടുമാണെന്നും, ബ്യൂനസ് ഐരസില്‍ അജപാലനശുശ്രൂഷ ചെയ്തിരുന്ന കാലത്തും, ഇപ്പോഴും ജയിലില്‍ കഴിയുന്ന യുവാക്കളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും താന്‍ അന്വേഷിക്കാറുണ്ടെന്നും പാപ്പാ ഫാദര്‍ ലൊമ്പാര്‍ഡിയെ അറിയിച്ചു. മാനസിക വ്യഥയില്‍ കഴിയുന്ന ചില യുവാക്കളെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വത്തിക്കാനില്‍നിന്നും ഫോണില്‍ വിളിച്ച് സാന്ത്വനപ്പെടുത്താറുണ്ടെന്നും പാപ്പാ അറിയിച്ചു. വിവിധ തരത്തിലുള്ള ബന്ധങ്ങളില്‍ കഴിയുന്ന യുവജനങ്ങളോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആര്‍ദ്രമായ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും പ്രതീകമാണ് എല്ലാ പെസഹാ വ്യാഴാഴ്ചകളിലും ജയില്‍ സന്ദര്‍ശിച്ച്, അന്തേവാസികളുടെ കാലുകഴുകി അവരോടൊപ്പം ബലിയര്‍ക്കുന്ന പതിവെന്നും ഫാദര്‍ ലോമ്പാര്‍ഡി പിന്നീട് മാധ്യമസമ്മേളത്തില്‍ അനുസ്മരിച്ചു.
Reported : nellikal, radio vatican

Post A Comment:
0 comments: