ബ്രസീല്‍ യാത്ര കൃത്യമായ ദൈവനിയോഗമായിരുന്നെന്ന് വത്തിക്കാന്‍റെ ദിനപത്രം നിരീക്ഷിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരാഴ്ച നീണ്ടുനിന്ന പ്രഥമ അപ്പസ്തോലിക യാത്രയെക്കുറിച്ചിറക്കിയ പത്രാധിപക്കുറിപ്പിലാണ് വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോ ഇങ്ങനെ നിരീക്ഷിച്ചത്.
ലോക യുവജനമേളയ്ക്കായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര തന്‍റെ മുന്‍ഗാമിയും സ്ഥാനത്യാഗിയുമായ പാപ്പ ബനഡിക്ടിന്‍റെ പദ്ധതിയായിരുന്നെന്നും, അതേറ്റെടുത്ത് പൂര്‍ത്തിയാക്കുകയാരുന്നു ലാറ്റിനമേരിക്കയുടെ മറ്റൊരു അറ്റത്തുനിന്നും എത്തിയ പാപ്പാ ഫാന്‍സിസിന്‍റെ നിയോഗമെന്നും, എളിമയോടും ബോധ്യത്തോടുംകൂടിയുള്ള അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം വ്യക്തമാക്കുന്നുണ്ടെന്ന്, ഒസര്‍വത്തോരെ റൊമാനോ പ്രസ്താവിച്ചു.
സുവ്യക്തമായ വൈവിധ്യങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ധ്രൂവീകരണവുമുള്ള ഇരുവരുടെയും വ്യക്തിത്വങ്ങള്‍ ലക്ഷൃത്തില്‍ ഒന്നിക്കുന്നതിന് തെളിവാണ് സ്ഥാനാരോഹണത്തെ തുടര്‍ന്ന് മുന്‍പാപ്പാ ബനഡിക്ട് രൂപകല്പനചെയ്ത വിശ്വാസത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ കരടുരൂപം പൂര്‍ത്തീകരിച്ച് ലൂമെന്‍ ഫീദേയി Lumen Fidei ചാക്രികലേഖനം ഉടനെതന്നെ പാപ്പാ ഫ്രാന്‍സിസ് പ്രകാശനംചെയ്തതെന്നും വത്തിക്കാന്‍റെ മാധ്യമം വ്യക്തമാക്കി. ബ്രസീല്‍ സന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ നടത്തിയ സുദീര്‍ഘമായ വാര്‍ത്താ സമ്മേളനവും ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘത്തോടു നടത്തിയ പ്രഭാഷണവും വിശ്വാസപ്രഘോഷണ ദൗത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേരുന്ന സുവ്യക്തമായ സഭയുടെ ഭാവിയിലേയ്ക്കുള്ള സംവേദനശൈലിയും കര്‍മ്മപദ്ധതിയും വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് ദിനപത്രം പ്രസ്താവിച്ചു. സാമൂഹ്യ സമ്പര്‍ക്ക മേഖലയിലെ സഭയുടെ സജീവ സാന്നിദ്ധ്യവും,
അതിന് ഉപയോഗിക്കേണ്ട രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ രീതിയിലുള്ള സിനഡു സമ്മേളനങ്ങളും പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണത്തില്‍ സഭയുടെ ആനുകാലികമായ രണ്ടു നയങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് വത്തിക്കാന്‍റെ ദിനപത്രം വെളിപ്പെടുത്തി.
Reported : nellikal, sedoc
Post A Comment:
0 comments: