കുടുംബങ്ങളുടെ കെട്ടുറപ്പിനും ക്ഷേമത്തിനും വേണ്ടി അടിയുറച്ച ആത്മീയതയിലൂടെ പ്രവര്‍ത്തിച്ച മറിയം ത്രേസ്യയുടെ മൂല്യങ്ങള്‍ ആധുനിക ലോകത്ത് പ്രസക്തമാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ഹോളി ഫാമിലി സംന്യാസിനി സമൂഹം സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്ത ഒരു കാലഘട്ടത്തിലാണ് മറിയം ത്രേസ്യ സേവനം ചെയ്തത്. തിന്മയുടെ ശക്തികളെ ഇല്ലാതാക്കാന്‍ പോരാടിയ മറിയം ത്രേസ്യയുടെ സഭാംഗങ്ങള്‍ സ്ത്രീശാക്തീകരണത്തിനായി മുന്നിട്ടിറങ്ങണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ഫാ.ഡോ.പോള്‍ തേലക്കാട്ട്, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, ഡോ.മേരി മെറ്റില്‍ഡ എന്നിവര്‍ വിഷയാവതരണം നടത്തി. തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട് മോഡറേറ്ററായിരുന്നു. വെബ്‌സൈറ്റ് ഉദ്ഘാടനവും കനിവ് സി.ഡി.യുടെയും മരിയമോള്‍ക്കൊരമ്മ എന്ന പുസ്തകത്തിന്റെയും പ്രകാശനംചടങ്ങില്‍ നടന്നു. ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ പ്രസന്ന തട്ടില്‍, ഡേവിസ് കണ്ണനായ്ക്കല്‍, അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ ഡോ.ക്ലെരിസ എന്നിവര്‍ പ്രസംഗിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ 136-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സിമ്പോസിയം നടത്തിയത്.
Navigation
Post A Comment:
0 comments: