യുവജനങ്ങള്‍ ആത്മാര്‍ത്ഥമായി ക്രിസ്തുവിനെ അന്വേഷിക്കണമെന്ന് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ ബഞ്ഞ്യാസ്ക്കോ. റോമിലെ തൊര്‍വെര്‍ഗാത്ത സര്‍വ്വകലാശാലയില്‍ നടന്ന രണ്ടാമതു യൂറോപ്പ്യന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിസംഗമത്തെ മെയ് 1ാം തിയതി ചൊവ്വാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ളവരായിക്കൊണ്ട് നവസുവിശേഷവല്‍ക്കരണത്തിന്‍റെ സാക്ഷികളാകാന്‍ കര്‍ദിനാള്‍ ബഞ്ഞ്യാസ്ക്കോ യുവജനങ്ങളെ ക്ഷണിച്ചു. സാംസ്ക്കാരിക അപചയത്തിന്‍റെ കെണിയില്‍ വീണുപോകരുതെന്നും അദ്ദേഹം അവര്‍ക്കു മുന്നറിയിപ്പു നല്‍കി. യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയും റോം രൂപതയിലെ സര്‍വ്വകലാശാല അജപാലന സമിതിയും സംയുക്തമായി സംഘടിപ്പിച്ച യൂറോപ്പ്യന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിസംഗമത്തില്‍ വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Navigation
Post A Comment:
0 comments: