അമ്പത് നോമ്പാചരണത്തിന് തുടക്കം കുറിച്ച് 16ന് വിഭൂതി-കരിക്കുറി തിരുനാള്‍ ആചരിക്കും. യേശുക്രിസ്തു നാല്പത് രാവും പകലും ഉപവാസം അനുഷ്ഠിച്ചതിന്റെ ഓര്‍മ്മയാണ് 50 നോമ്പാചരണം. പ്രായശ്ചിത്തത്തിന്റെയും നോമ്പ് അനുഷ്ഠാനത്തിന്റെയും ഭാഗമായി തിങ്കളാഴ്ച അതിരൂപതയില്‍ വിഭൂതി ആചരിക്കും. രാവിലെ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനമധ്യേ വിശ്വാസികളുടെ നെറ്റിയില്‍ വൈദികര്‍ കരിക്കുറി അണിയിക്കും. പാലയൂര്‍ തീര്‍ത്ഥാടനത്തിന് മുന്നോടിയായി പാലയൂര്‍ തളിയകുളത്തില്‍ കുളിച്ച് കാവിവസ്ത്രം ധരിക്കുന്ന ചടങ്ങ് നടക്കും. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും തൃശ്ശൂര്‍ ബസിലിക്ക പള്ളിയില്‍ നിന്ന് രാത്രി 8ന് പാലയൂരിലേക്ക് വിശ്വാസികള്‍ പദയാത്ര നടത്തും. മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പാലയൂര്‍ തീര്‍ത്ഥാടനം നടക്കുക. ഫിബ്രവരി 17 മുതല്‍ മാര്‍ച്ച് 17 വരെ പാലയൂരില്‍ ഏകദിന പ്രാര്‍ത്ഥനായജ്ഞം ഉണ്ടായിരിക്കും. മാര്‍ച്ച് 18, 19, 20, 21 തീയ്യതികളില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തും
Navigation
Post A Comment:
0 comments: