വലിയ നോമ്പിന്റെ സ്മരണ പുതുക്കി പാവറട്ടി ജീസസ് യൂത്ത് ഗ്രൂപ്പ് ഒരുക്കിയ എക്‌സിബിഷന്‍ ആകര്‍ഷണമായി. ക്രിസ്തീയ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എക്‌സിബിഷന്‍. നേര്‍ച്ച ഊട്ട് നടക്കുന്ന പാരിഷ്ഹാളിനോട് ചേര്‍ന്നുള്ള നടപ്പാതയിലാണ് എക്‌സിബിഷന്‍ ഒരുക്കിയിട്ടുള്ളത്. നോമ്പിന്റെ ആദ്യ ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജീവിത ചരിത്രം, വിവിധ രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനം, വാര്‍ത്താമാധ്യമങ്ങളിലെ മാര്‍പ്പാപ്പ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു എക്‌സിബിഷന്‍. വരുന്ന ആറ് ബുധനാഴ്ചകളില്‍ കേരളത്തിലെ വിശുദ്ധന്‍, വി. യൗസേപ്പിതാവ്, കേരളത്തിലെ വാഴ്ത്തപ്പെട്ടവരും ധന്യരും, വിശുദ്ധ ബൈബിള്‍, സഭയിലെ രക്തസാക്ഷികള്‍, പീഡാനുഭവ സ്മരണകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി എക്‌സിബിഷന്‍ ഒരുക്കും. അമ്പത് മീറ്റര്‍ കാന്‍വാസില്‍ കൊളാഷ് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തിയാണ് എക്‌സിബിഷന്‍ ഒരുക്കിയിട്ടുള്ളതെന്ന് പാവറട്ടി ജീസസ് യൂത്ത് ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ സി.എസ്. ആന്‍സന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.ടി. ടെല്‍സന്‍ എന്നിവര്‍ പറഞ്ഞു.
എട്ടാമിടത്തോടനുബന്ധിച്ച് നവ സുവിശേഷ വല്‍ക്കരണ എക്‌സിബിഷനും ഒരുക്കും. എക്‌സിബിഷന്‍ കണ്ടുകഴിയുന്നവര്‍ക്ക് സ്വന്തം തള്ളവിരല്‍ മഷിയില്‍ പുരട്ടി കാന്‍വാസില്‍ ലൈക്ക് രേഖപ്പെടുത്തുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Post A Comment:
0 comments: