Pavaratty

Total Pageviews

5,985

Site Archive

മാധ്യമങ്ങള്‍ നന്മയിലേക്ക് നയിക്കണം -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Share it:


സത്യത്തിന്റെ വെളിച്ചത്തില്‍ നന്മയിലേക്ക് സമൂഹത്തെ നയിക്കുന്നതാകണം മാധ്യമ ധര്‍മ്മമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. അതിരൂപതയുടെ മാധ്യമദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ദിനപത്രത്തിന്റെ ജനറല്‍ മാനേജര്‍ കിരണ്‍ ജോഷി മുഖ്യപ്രഭാഷണം നടത്തി.

2012 ലെ അതിരൂപത പബ്ലിക് റിലേഷന്‍ വകുപ്പ് സില്‍വര്‍ ജൂബിലി അവാര്‍ഡ് ജോസഫ് മേലിട്ടിന് സമര്‍പ്പിച്ചു. പാരിഷ് ബുള്ളറ്റിന്‍ മത്സരവിജയികളായ പുത്തന്‍പീടിക, കുരിയച്ചിറ, എല്‍ത്തുരുത്ത്, വരന്തരപ്പിള്ളി പള്ളിക്കുന്ന്, മറ്റം, തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍, കുറുമാല്‍, പേരാമംഗലം, വിയ്യൂര്‍, പുറനാട്ടുകര, വടക്കാഞ്ചേരി എന്നീ ഇടവകകള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മോണ്‍. പോള്‍ പേരാമംഗലത്ത്, ഫാ.റാഫേല്‍ ആക്കാമറ്റത്തില്‍, ഫാ.ഡേവിസ് തെക്കേക്കര, ബിജു കുണ്ടുകുളം, തോമസ് മാത്യു, ഡെന്നി സൈമണ്‍ മണ്ടി, ജോര്‍ജ്ജ് ചിറമ്മല്‍, ജോഷി വടക്കന്‍, ബാബു ചിറ്റിലപ്പിള്ളി, ജോസഫ് കാരക്കട എന്നിവര്‍ പ്രസംഗിച്ചു.



Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: