Pavaratty

Total Pageviews

5,985

Site Archive

കരിസ്മാറ്റിക് കണ്‍വെന്‍ഷനും ദിവ്യകാരുണ്യ പ്രദക്ഷിണവും

Share it:
സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായി കരിസ്മാറ്റിക് കണ്‍വെന്‍ഷനും ദിവ്യകാരുണ്യ പ്രദക്ഷിണവും ഡിസംബര്‍ 5 മുതല്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 9 വരെയാണ് കണ്‍വെന്‍ഷന്‍. എല്ലാദിവസവും വൈകീട്ട് 5ന് തീര്‍ഥകേന്ദ്രത്തിലെ പ്രധാന ബലിപീഠത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ദേവാലയ തിരുമുറ്റത്ത് കണ്‍വെന്‍ഷന്‍ എന്നിവ നടക്കും.

കണ്‍വെന്‍ഷന്‍ പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്യും. ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ. സിന്റൊ പൊറത്തൂര്‍ കാര്‍മികത്വം വഹിക്കും. സമാപനദിനമായ 9ന് രാത്രി 8ന് തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 5 മുതല്‍ 9 വരെ ദിവസങ്ങളില്‍ യഥാക്രമം ഫാ. എഡ്‌വിന്‍ ഫിഗറസ്, ഫാ. വിന്‍സെന്റ് കുണ്ടുകുളം, ബ്ര. മാരിയോ ജോസഫ്, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. ജോസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. കണ്‍വെന്‍ഷന്‍പ്പന്തലിന്റെ കാല്‍നാട്ടുകര്‍മം 28ന് വൈകീട്ട് 6.30ന് വി. ഫാ. നോബി അമ്പൂക്കന്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ഫാ. ആന്റണി അമ്മുത്തന്‍, എന്‍.എം. ആന്റണി, എ.സി. ജോര്‍ജ്, ടി.എല്‍. ജെയിംസ്, ഒ.ജെ. ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു
Share it:

EC Thrissur

അറിയിപ്പുകള്‍

No Related Post Found

Post A Comment:

0 comments: