തീർഥകേന്ദ്രത്തിൽ വലിയ നോമ്പിന്റെ തുടക്കംകുറിച്ചുള്ള വ്രതാരംഭ ചടങ്ങുകൾ തുടങ്ങി.വികാരി ജോൺസൺ ഐനിക്കലിന്റെ നേതൃത്വത്തിൽ വിഭൂതികർമങ്ങൾ നടന്നു.
ഫാ. അനീഷ് കൂത്തൂർ, ഫാ.ക്രിസ്റ്റീൻ ചിറമ്മൽ എന്നിവർ സഹകാർമികരായി.
പാവറട്ടി തീർത്ഥകേന്ദ്രത്തിൽ വലിയ നോമ്പിലെ ബുധനാഴ്ചകളിൽ ഊട്ടു സദ്യ, കുട്ടികൾക്ക് ചോറൂണ് എന്നിവ നടക്കും. അടുപ്പിന്റെ വെഞ്ചിരിപ്പ് തീർത്ഥകേന്ദ്രം വികാരി ജോൺസൺ ഐനിക്കൽ നിർവഹിച്ചു.
ബുധനാഴ്ചകളിൽ രാവിലെ പത്തുമണിക്കുള്ള കുർബാനയ്ക്ക് ശേഷമാണ് ഊട്ടു സദ്യ.ട്രസ്റ്റിമാരായ സൈമൺ ചാക്കോ, സി.എ. ദേവസ്സി, ടി.ടി.ബാബു, എ.ജെ.സേവ്യർ, ഡേവീസ് വർഗീസ് തെക്കേകര, കെ.ഡി.ജോസ്, എ.എൽ.കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
കാക്കശ്ശേരി : സെൻറ് മേരീസ് ദേവാലയത്തിൽ അമ്പത് നോമ്പിന് തുടക്കം കുറിച്ചുകൊണ്ട് വിഭൂതി കർമങ്ങൾക്ക് പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സിന്റോ പൊന്തേക്കൻ കാർമികനായി
Post A Comment:
0 comments: