പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിൽ വലിയനോമ്പിലെ ബുധനാഴ്ച നേർച്ചയൂട്ട് തുടങ്ങി. ആഘോഷമായ വിശുദ്ധകുർബാനയ്ക്ക് പാലയൂർ എപ്പിസ്കോപ്പൽ വികാരി ഫാ. വർഗീസ് കരിപ്പേരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നേർച്ചയൂട്ടിന്റെ ആശീർവാദകർമം പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ. ജോൺസൺ ഐനിക്കൽ നിർവഹിച്ചു. അസി. വികാരിമാരായ ഫാ. അനീഷ് കൂത്തൂർ, ഫാ. ക്രിസ്റ്റീൻ ചിറമ്മൽ എന്നിവർ സഹകാർമികരായി.
രാവിലെ 10 മണിക്ക് കുർബാനയും കുട്ടികൾക്ക് ചോറൂണ്, നേർച്ചസദ്യയും , പിതാപാത, കുരിശിന്റെ വഴി, ജാഗരണ പദയാത്ര എന്നിവയൊക്കെ ബുധനാഴ്ചയിലെ പ്രത്യേകതയാണ്.
ട്രസ്റ്റിമാരായ സൈമൺ ചാക്കോ, സി.എ. ദേവസി, ടി.ടി. ബാബു, എ.ജെ. സേവ്യർ, കൺവീനർ ഡേവിസ് തെക്കേക്കര, കെ.ഡി. ജോസ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 19-നാണ് തീർഥകേന്ദ്രത്തിൽ മരണതിരുനാൾ ആചരണം. അന്ന് പ്രത്യേക നേർച്ചയൂട്ട് ഉണ്ടാകും
Post A Comment:
0 comments: