Pavaratty

Total Pageviews

5,987

Site Archive

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ ബുധനാഴ്ചയാചരണം

Share it:
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ നോമ്പുകാലത്തിന്റെ പ്രധാന ഭാഗമായ ബുധനാഴ്ചയാചരണം ഇന്ന് തുടങ്ങും. വിശ്വാസികള്‍ക്കായി നേര്‍ച്ച ഊട്ടിനുള്ള ഒരുക്കങ്ങള്‍ കലവറയില്‍ പൂര്‍ത്തിയായി.
രാവിലെ പത്തുമണിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ദേവാലയത്തില്‍ ശിശുക്കള്‍ക്ക് ചോറൂണ്, അടിമ ഇരുത്തല്‍ വഴിപാട്, നേര്‍ച്ച ഊട്ട് ആശീര്‍വാദം എന്നിവ നടക്കും. പാരിഷ് ഹാളില്‍ ഏഴ് കൗണ്ടറുകളിലായാണ് നേര്‍ച്ച ഭക്ഷണവിതരണം. 11.30ന് ഊട്ട് ആരംഭിക്കും.

ആദ്യ ബുധനാഴ്ച ഇരുപതിനായിരത്തോളം പേര്‍ക്ക് ഊട്ട് ഒരുക്കും.
പാവറട്ടി സമുദായമഠത്തില്‍ വിജയനും സംഘവുമാണ് ഊട്ട് ഒരുക്കുന്നത്. ഊട്ടിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി

നോമ്പിലെ ഏഴ് ബുധനാഴ്ചകളിലും മാര്‍ച്ച് 13ന് നടക്കുന്ന പാലയൂര്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചും, മാര്‍ച്ച് 19ന് നടക്കുന്ന യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിനത്തിലുമായിരിക്കും പ്രധാന നേര്‍ച്ച ഊട്ട് നടക്കുക.
നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും രാവിലെയും വൈകീട്ടും ദിവ്യബലിയും വിശുദ്ധന്റെ നൊവേനയും ഉണ്ടാകും.
Share it:

EC Thrissur

feature

News

Post A Comment:

0 comments: