ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും തിരുസ്വരൂപങ്ങള്‍ പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കും. ഇരുവരെയും ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിക്കുന്ന ദിനത്തിലാണ് തിരുസ്വരൂപങ്ങള്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. പള്ളിയുടെ അള്‍ത്തരായില്‍ ഇരുവശത്തായി പ്രത്യേകം ഒരുക്കിയ രൂപക്കൂട്ടിലാണ് രണ്ടരയടിയോളം ഉയരമുള്ള രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് നാലിന് പാവറട്ടി ക്രൈസ്റ്റ് കിങ് കോണ്‍വെന്റില്‍നിന്നും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ രൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം പാവറട്ടി സെന്റ് തോമസ് ആശ്രമദേവാലയത്തിലെത്തി ചാവറയച്ചന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ച് ഇരു തിരുസ്വരൂപങ്ങളം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിനടയിലൂടെ പള്ളിയിലെത്തിക്കും. ഫാ. ഫ്രാന്‍സിസ് അറയ്ക്കല്‍ മുഖ്യകാര്‍മ്മികനാകും.
Post A Comment:
0 comments: