കാക്കശ്ശേരി സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. ആശീര്‍വ്വദിച്ച നേര്‍ച്ചയൂട്ട് നടന്നു. രാവിലെ പരിശുദ്ധ മാതാവിന് കിരീടം ധരിപ്പിക്കല്‍, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന എന്നിവ നടന്നു. ഫാ. ലിന്റോ തട്ടില്‍ മുഖ്യകാര്‍മ്മികനായി. ഫാ. ജിജോ കപ്പിലാംനിരപ്പേല്‍, ഫാ. തോമസ് പൂപ്പാടി എന്നിവര്‍ സഹകാര്‍മ്മികരായി. വൈകീട്ട് അഖണ്ഡജപമാലയും തുടര്‍ന്ന് ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറയുടെ നേതൃത്വത്തില്‍ ദിവ്യബലിയും നടന്നു. വിവിധ സംഘടനകളുടെ തേരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിരീടമെഴുന്നള്ളിപ്പും പള്ളിയിലെത്തി.
Navigation
Post A Comment:
0 comments: