അതിരൂപതയിലെ വൈദികനും കോട്ടപ്പടി സെന്‍റ് ലാസേഴ്സ് ഇടവക വികാരിയുമായ ഫാ. ജോസഫ് മാളിയേക്കല്‍(69) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ കാര്‍മികത്വത്തില്‍ മേലഡൂര്‍ ഉണ്ണിമിശിഹ ഇടവകപള്ളിയില്‍.
മൃതദേഹം നാളെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കോട്ടപ്പടി പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മേലഡൂരിലുള്ള സഹോദരന്‍ ചെറിയാകുട്ടിയുടെ ഭവനത്തിലേക്ക് കൊണ്ടു പോകും. തിങ്കളാഴ്ച രാവിലെ ഒന്പതിന് മേലഡൂര്‍ ഉണ്ണിമിശിഹാ ഇടവകപള്ളിയിലേക്ക് കൊണ്ടുപോകും.
മാളിയേക്കല്‍ ചക്കാലക്കല്‍ ആന്‍റണി-റോസ ദന്പതികളുടെ മകനാണ്. ത്രേസ്യ, മേരി, ചെറിയാകുട്ടി, ഡേവിസ് എന്നിവര്‍ സഹോദരങ്ങളാണ്.
സെന്‍റ് മേരീസ് മൈനര്‍ സെമിനാരി, ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദികപഠനം പൂര്‍ത്തിയാക്കി 1967 ഡിസംബര്‍ ആറിന് മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍ നിന്ന് ലൂര്‍ദ് കത്തീഡ്രലില്‍ വച്ചാണ് തിരുപട്ടം സ്വീകരിച്ചത്. മുണ്ടൂര്‍, പേരാന്പ്ര എന്നിവിടങ്ങളില്‍ സഹവികാരിയായും മതിലകം, പട്ടിക്കാട്, വാണിയന്പാറ, കൊടകര, മറ്റത്തൂര്‍, പെരുന്പടപ്പ്, മണലൂര്‍ ഈസ്റ്റ്, ഏനാമാക്കല്‍, മുണ്ടൂര്‍, എരുമപ്പെട്ടി, കടങ്ങോട്, മരത്താക്കര, വെണ്ടാര്‍, നിര്‍മലപുരം, വേലൂപ്പാടം എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 6.30ന് ഇടവക ദേവാലയത്തില്‍ അനുസ്മരണ ദിവ്യബലിയും തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ അനുശോചനയോഗവും ചേരും.
Navigation
Post A Comment:
0 comments: