പെരിങ്ങാട് സെന്‍റ് തോമസ് പള്ളിയില്‍ മധ്യസ്ഥനായ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് കൊടികയറി. വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. 19, 20 തീയതികളിലാണ് തിരുനാള്‍.
14 വരെ ദിവസവും വൈകീട്ട് 5.30-ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന തുടര്‍ന്ന് ധ്യാനം. ധ്യാനം നയിക്കുന്നത് ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലെ ഫാ. ജോഷി പറപ്പുള്ളി.
19-ന് വൈകീട്ട് 5.30-ന് ലദീഞ്ഞ്, കുര്‍ബാന, സന്ദേശം, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷ, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. 20-ന് രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാന, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. കാര്‍മികന്‍: ഫാ. സിന്‍റോ തൊറയില്‍. സന്ദേശം: ഫാ. ഡിറ്റോ കൂള. തുടര്‍ന്ന് നൊവേന, പ്രദക്ഷിണം.
Navigation
Post A Comment:
0 comments: