Pavaratty

Total Pageviews

5,985

Site Archive

പാവറട്ടി തിരുനാളിന് കൊടിയേറി

Share it:

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ പള്ളി നടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെ ദിവ്യബലിയ്ക്കുശേഷം വികാരി ഫാ.ജോസ് പുന്നോലിപറന്പില്‍ ആണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. .ഫാ.ആന്‍റോ ഒല്ലൂക്കാരന്‍, ഫാ.ജോയ് കരിപ്പായ്, ഫാ.ജോണ്‍ പാവറട്ടിക്കാരന്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്‍റെ ചിത്രം മുദ്രണം ചെയ്ത ശുഭ്രപതാക വാനിലുയര്‍ന്നപ്പോള്‍ 133ാം തിരുനാളിന്‍റെ വരവറിയിച്ച് 133 കതിനാവെടികള്‍ മുഴങ്ങി.

തുടര്‍ന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിലെത്തി വാഴ്വും തിരുശേഷിപ്പ് വന്ദനവും നടന്നു. ഇതോടെ തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ആചരണത്തിന് തുടക്കമായി. മേയ് രണ്ട്, മൂന്ന് തീയതികളിലാണ് പാവറട്ടി തിരുനാള്‍ ആഘോഷിയ്ക്കുന്നത്. നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്നലെ മാതാപിതാക്കളുടെ ദിനമായി ആചരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ദിവ്യബലിയ്ക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്്രൂഷകള്‍ക്കും ഫാ.ജിയോ പള്ളിപ്പുറത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Share it:

EC Thrissur

2009

feast

The Grand Feast 2009

Post A Comment:

0 comments: