
സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനയ്ക്ക് പരിശീലനം നല്‍കി. ഗുരുവായൂര്‍ സിഐ സി.എസ്. അഭിലാഷ് പാവറട്ടറി എസ്ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ പാവറട്ടിക്കാരന്‍, ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ഫാ. ജോയി കരിപ്പായി, ട്രസ്റ്റിമാരായ ഒ.കെ. ഫ്രാന്‍സിസ്, എന്‍.ആര്‍. വര്‍ക്കി, ജോസ് ജോര്‍ജ് തരകന്‍, കെ.പി. ജോസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. വളണ്ടിയര്‍ ജനറല്‍ ക്യാപ്റ്റനും അഞ്ച് വൈസ് ക്യാപ്റ്റന്‍മാരുടെയും നേതൃത്വത്തില്‍ 30 പേര്‍ വീതമുള്ള 25 ഗ്രൂപ്പുകള്‍ വിവിധ ഷിഫ്റ്റുകളിലായാണ് സേവനം ചെയ്യുക. കുന്നംകുളം ഡിഐhFസ്പി ടി.കെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സേനയും ഗുരുവായൂരില്‍നിന്നുള്ള അഗ്്നിശമന സേനയുടെ യൂണിറ്റും മുല്ലശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍നിന്നുള്ള ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും തിരുനാള്‍ ദിവസങ്ങളില്‍ സേവന സന്നദ്ധരായി രംഗത്തുണ്ടാവും. മേയ് രണ്ട്, മൂന്ന് തീയതികളിലാണ് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ആഘോഷിക്കുന്നത്.
Post A Comment:
0 comments: