പീഡാനുഭവസ്മരണകള്‍ക്ക് മകുടം ചാര്‍ത്തുന്ന വിശുദ്ധ വാരത്തിലേയ്ക്ക് ഏപ്രില്‍ ആസ്ത്തില്‍ നാം പ്രവേശിക്കയാണ്. എല്ലാ ഇടവകക്കാര്‍ക്കും ഈസ്റ്ററിന്‍റെ ആശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു. നോന്പി-ന്‍റേയും പ്രായ-ശ്ചി-ത്ത-ത്തി-ന്‍റേയും വഴി-യില്‍നിന്നും പതുക്കെ പതുക്കെ നാം ഉത്ഥാ-ന-മ-ഹ-ത്വ-ത്തി-ന്‍റെ ധന്യ-മു-ഹൂര്‍ത്ത-ത്തി-ലേയ്ക്ക് നടന്നു നീങ്ങു-ക-യാ-ണ്. രക്ഷ-കന്‍റെ ഉത്ഥാ-ന-ത്തി-ലൂടെ കൈവന്ന പുതു-ജീ-വ-നില്‍ ആഹ്ലാ-ദി-ക്കു-ന്ന-തി-നുള്ള അവ-സ-ര-മാ-ണി-ത്.
അന്ധ-കാ-ര-ത്തില്‍ നിന്നും പ്രകാ-ശ-ത്തി-ലേ-യ്ക്കുള്ള കട-ന്നു-പോ-ക-ലാണ് യേശു-വിന്‍റെ ഉത്ഥാനം. പാപ-ത്തിന്‍റെ അന്ധ--കാ-ര-ത്തില്‍ നിന്ന്, മര-ണ-ത്തിന്‍റെ ശൂന്യ-ത-യില്‍ നിന്ന്, പ്രകാ-ശ-ത്തിന്‍റെ പൂര്‍ണ്ണ-ത-യി-ലേയ്ക്ക് മുന്നേ-റാന്‍ യേശു-വിന്‍റെ ഉത്ഥാനം നമുക്ക് ശക്തി തരു-ന്നു. വി. യോഹ-ന്നാന്‍ തന്‍റെ ലേഖ-ന-ത്തില്‍ പറ-യു-ന്നു, ‘ദൈവം പ്രകാ-ശ-മാ-ണ്. അവ-നില്‍ അന്ധകാ-ര-മില്ല. ദൈവ-ത്തോട് കൂട്ടാ-യ്മ-യു-ണ്ടെന്ന് പറയു-കയും അതേ-സ-മയം അന്ധ-കാ-ര-ത്തില്‍ നട-ക്കു-കയും ചെയ്താല്‍ നാം വ്യാജം പറ-യു-ന്ന-വ-രാ-കും. അവി-ടുന്ന് പ്രകാ-ശ-ത്തി-ലാ-യി-രി-ക്കു-ന്ന-തു-പോലെ നമ്മളും പ്രകാ-ശ-ത്തില്‍ സഞ്ച-രി-ച്ചാല്‍ നമുക്കു പര-സ്പരം കൂട്ടാ-യ്മ-യു-ണ്ടാ-കും.’ (1 യോഹ 2: 5-7) . യേശു-വാ-കുന്ന പ്രകാ-ശ-ത്തി-ലൂടെ സഞ്ച-രി-ച്ചാല്‍ മാത്ര-മേ, നമ്മെ സംബ-ന്ധി-ച്ചി-ട-ത്തോളം ഈസ്റ്റര്‍ അര്‍ത്ഥ-വ-ത്താ-കു-ന്നു-ള്ളൂ. ഈ പ്രകാശം, അടു-ത്തു-നില്‍ക്കു-ന്ന-വന്‍ എന്‍റെ സഹോ-ദ-ര-നാ-ണെന്ന തിരി-ച്ച-റിവ് നമുക്ക് നല്‍കും. അടു-ത്തു-നില്‍ക്കു-ന്ന-വന്‍ ശത്രു-വാ-ണെന്ന് കരു-തു-ന്ന-വന്‍ യേശു-വിന്‍റെ ഉത്ഥാനം യഥാര്‍ത്ഥ-ത്തില്‍ മന-സ്സി-ലാ-ക്കു-ന്നി-ല്ല. കുഞ്ഞുണ്ണി മാസ്റ്റര്‍ ഒരി-ക്കല്‍ എഴു-തി.
‘‘പശു-തൊ-ഴു-ത്തു-ങ്കല്‍ പിറ-ന്നു-വീ-ണതും
മര-ക്കു-രി-ശി-ങ്കല്‍ മരി-ച്ചു-യര്‍ന്നതും
വളരെ നന്നായി മനു-ഷ്യ-പുത്രാ, നീ
യുയര്‍ത്തെ-ണീ-റ്റതു പരമ വിഡ്ഢി-ത്തം.’’
നീ എളി-യ-വ-രില്‍ എളി-യ-വ-നായി കാലി-തൊ-ഴു-ത്തില്‍ ജനി-ച്ചതും മനു-ഷ്യ-ര-ക്ഷ-യ്ക്കായി മര-ക്കു-രി-ശില്‍ മരി-ച്ചതും നല്ല-തു-ത-ന്നെ. എന്നാല്‍ ഉയിര്‍ത്തെ-ഴു-ന്നേറ്റ നിന്നെ ഞങ്ങള്‍ വീണ്ടും കുരി-ശി-ലേറ്റും എന്ന കാര്യ-ത്തില്‍ സംശ-യ-മി-ല്ല. വിദ്വേ-ഷവും പകയും സ്വാര്‍ത്ഥ-തയും നിറഞ്ഞ ജീവിതം നയി-ച്ചു-കൊണ്ട് ക്രിസ്തു-വിന്‍റെ ഉത്ഥാ-നത്തെ നാം വിഡ്ഢി-ത്ത-മാക്കി മാറ്റു-ക-യാ-ണ്.
ഈസ്റ്റര്‍ ആത്മീയാന-ന്ദ-ത്തിന്‍റെ തിരു-നാ-ളാ-ണ്. യേശു-വാ-കുന്ന പ്രകാ-ശ-ത്തി-ലൂടെ സഞ്ച-രി-ച്ചാലേ ഈ ആനന്ദം നമുക്കു ലഭി-ക്കൂ. ഈ ആനന്ദം സ്നേഹ-ത്തില്‍നി-ന്നാണു ഉത്ഭ-വി-ക്കു-ന്ന-ത്. നമ്മുടെ വ്യക്തി ജീവി-ത-ത്തില്‍ സ്നേഹം പ്രകാ-ശ-മായി പ്രഭ- ചൊ-രി-യ-ട്ടെ. കുടും-ബ-ത്തില്‍ സ്നേഹം വസ-ന്തം-പോലെ പൂത്തു-ല-യ-ട്ടെ. സമൂ-ഹ-ത്തില്‍ സ്നേഹം നമ്മെ പര-സ്പരം ബന്ധി-പ്പി-ക്ക-ട്ടെ. ഏവര്‍ക്കും ഉയിര്‍പ്പു-തി-രു-ന്നാ-ളിന്‍റെ ആശം-സ-കള്‍ സ്നേഹത്തോടെ നേരു-ന്നു.
ഒരു-പാ-ടി-ഷ്ട-ത്തില്‍,
ആന്‍റോ-ച്ചന്‍
Navigation
Post A Comment:
0 comments: