സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ അനുഗ്രഹദായകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ലളിതമായ ചടങ്ങുകളോടെ തുടങ്ങി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജനസാന്നിധ്യമില്ലാതെയായിരുന്നു തിരുനാൾ തിരുക്കർമങ്ങൾ നടത്തിയത്. തീർത്ഥകേന്ദ്രത്തിൽ വൈകിട്ട് നടന്ന ആഘോഷമായ ദിവ്യബലിക്കും അനുഗ്രഹദായകമായ കൂടുതുറക്കൽ ശുശ്രൂഷയ്ക്കും അതിരൂപത വികാരി ജന റാൾ മോണ്‍. ജോസ് വല്ലൂരാൻ മുഖ്യ കാർമികത്വം വഹിച്ചു.
തീർത്ഥകേന്ദ്രം വികാരി ഫാ. ജോണ്സണ് ഐനിക്കൽ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനാമന്ത്രം ഉരുവിട്ട് പതിനായിരങ്ങളാണു മുൻ വർഷങ്ങളിൽ കൂടുതുറക്കൽ ശുശ്രൂഷയിൽ പങ്കെടുത്തിരുന്നത്. തിരുനാൾ ദിനങ്ങളിൽ ദേവാലയത്തിലെത്തി വിശുദ്ധനെ വണങ്ങാൻ കഴിയില്ലെന്ന സത്യം ഉൾക്കൊണ്ടും അംഗീകരിച്ചും വിശ്വാസികൾ വീടുകളിലിരുന്നു സമൂഹ്യ മാധ്യമങ്ങൾ വഴി തിരുക്കർമങ്ങളിൽ പങ്കുചേർന്നു.
ഇന്നു രാവിലെ 11 ന് നടക്കുന്ന തിരുനാൾ ഗാന പൂജയ്ക്കു ഫാ. വിൽസണ്‍ പിടിയത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. സിന്റോ പൊന്തേക്കൻ തിരുനാൾ സന്ദേശം നൽകും.
ആഘോഷങ്ങളും ആവേശങ്ങളുമില്ലാതെ ഉൗട്ടു നേർച്ചയും ദീപാലങ്കാരവുമില്ലാതെ വാദ്യമേളങ്ങളും വെടിക്കെ ട്ടുമില്ലാതെ ജന സാന്നിധ്യം ഒട്ടുമില്ലാതെ വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും നിറവിൽ ഈ വർഷത്തെ പാവറട്ടി തിരുനാളും ചരിത്രമാവുകയാണ്.

Post A Comment:
0 comments: