നാട്ടില്‍ അന്ന് വലിയ ക്ഷാമം. ര ണ്ടാം ലോകമഹായുദ്ധാനന്തരമുളള പഞ്ഞം പിടിച്ച നാളുകള്‍. വി രലിലെണ്ണാവുന്ന ഭൂവുടമകളുടെ വീട്ടില്‍ മാത്രമേ മൂന്നുനേരം ആ ഹാരം ഉണ്ടായിരുന്നുളളൂ. തമിഴ് നാട്ടില്‍ ക്ഷാമം നേരിടാനായി സ ര്‍ക്കാര്‍ എല്ലാതരം സദ്യകളും നി രോധിച്ചു. പാവറട്ടി ഉള്‍പ്പെട്ട മല ബാര്‍ അന്നു തമിഴ്നാട് സംസ്ഥാ നത്തിന്‍റെ ഭാഗമായിരുന്നു. അതി നാല്‍ പാവറട്ടി പുണ്യവാന്‍റെ ഊട്ടു സദ്യയും പ്രതിസന്ധിയിലായി. അന്ന് പാവറട്ടി ഇടവകിലെ വികാ രിയല്ലാതിരുന്നിട്ടും യുവവൈദി കനായ ജോസഫ് കുണ്ടുകുളം പാവറട്ടിക്കാര്‍ക്കുവേണ്ടി ഉടനെ മഡ്രാസിലേക്കു കുതിച്ചു. തൂ ത്തുക്കുടി ബിഷപ്പിനെ സ്വാധീനി ച്ച് അന്നത്തെ തമിഴ്നാട് ഭക്ഷ്യമ ന്ത്രിയായിരുന്ന സര്‍ റോച്ച് വി ക്റോറിയായില്‍ നിന്നു നേര്‍ച്ച അരി ചോറാക്കി, കൊടുക്കുന്നതി നുളള പ്രത്യേക അനുമതിയുമാ യി അദ്ദേഹം തിരിച്ചെത്തി. പാവ റട്ടി പളളിയുടെ ചരിത്രത്തില്‍ ഒ രിക്കല്‍പോലും മുടങ്ങാതിരുന്ന ഊട്ട്തിരുനാളുകള്‍ക്കുപിന്നില്‍ ഈ യുവ വൈദികന്‍റെ സേവനവും എഴുതപ്പെട്ടു.
Navigation
Post A Comment:
0 comments: