Pavaratty

Total Pageviews

5,987

Site Archive

SANJOS VOICE: സാമൂഹ്യ മാധ്യമരംഗത്തെ ഇടവകയുടെ ശബ്ദം

Share it:
ഉത്ഥാനാനന്തരമുള്ള യേശുവിന്‍റെ ഈ ആഹ്വാനം ആധുനിക കാലഘട്ടത്തില്‍ ദേവാലയത്തിലൂടെ യും വചനപ്രഘോഷണ വേദികളിലൂടെ യും മാത്രമല്ല നിറവേറ്റപ്പെടുന്നത്. ഫെയ്സ്ബുക്, യൂട്യൂബ്, വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും ഇന്ന് സുവി  ശേഷ പ്രഘോഷണത്തിന്‍റെ വേദികളാണ്.

സാമൂഹ്യ മാധ്യമങ്ങളുടെ നല്ല ഗുണങ്ങള്‍ നമ്മുടെ ഇടവകയിലെ പ്രവര്‍ത്തന മേഖലയിലേക്ക്  എങ്ങനെ വ്യപിപ്പിക്കാം എന്ന ചിന്തയിലൂടെ നോബിളച്ചന്‍റെ മനസിലുദിച്ച   ആശയമാണ്  നമ്മുടെ ഇടവകക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ എന്നത്. ഈ ആശയത്തോടൊപ്പം പാവറട്ടിയിലെ യുവത്വം കൂടി കൈകോര്‍ത്തതോടെ ഈ ആശയത്തിന് ചിറകുകള്‍  ലഭിച്ചു. അങ്ങനെ 2019 ജൂലൈ മാസത്തില്‍ സാന്‍ ജോസ് വോയ്സിന്‍റെതായി ഒരു വീഡിയോ പുറത്തു വന്നു.

ഇതിന്‍റെയൊക്കെ ആവശ്യമുണ്ടോ എന്ന്    നമ്മില്‍ ചിലരെങ്കിലും ചിന്തിച്ചേക്കാം. കോവിഡ് 19 പടരുന്ന അവസരത്തില്‍ സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ചു നമ്മു ടെ ദൈവാലയത്തില്‍ പൊതുവായ വി. കുര്‍ബാന നിര്‍ത്തിവച്ചു. വി. യൗസേപ്പിതാവിന്‍റെ മരണാതിരുന്നാളിന് പോലും പൊതുവായ വി. കുര്‍ബാന ഇല്ലാതിരുന്ന സാഹചര്യത്തില്‍ നമ്മു ടെ ഇടവക ദൈവാലയത്തില്‍ ദിവ്യബലി സാന്‍ ജോസ് വോയ്സിലൂ ടെ നമുക്ക് കാണാന്‍ സാധിച്ചു. ഇത് പോലെ വാര്‍ഷിക ധ്യാനസമയത്തു അസുഖം മൂല മോ മറ്റു കാരണങ്ങള്‍ കൊണ്ടോ ധ്യാനത്തില്‍ സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്ക് മുന്‍പില്‍ തത്സമയം ധ്യാന പ്രസംഗങ്ങള്‍ എത്തിച്ചത് സാന്‍ ജോസ് വോയ്സാണ്. ഇത്തരത്തില്‍ ഇടവക ജനങ്ങളു ടെ ആദ്ധ്യാത്മിക അഭിവൃദ്ധിക്കായുള്ള പ്രവര്‍ത്തനങ്ങളാണ് ഈ യൂട്യൂബ് ചാനലിന്‍റെ പ്രഥമവും പ്രധാനവുമായ  ലക്ഷ്യം.


2500 ല്‍ പരം വീട്ടുക്കാര്‍ വസിക്കുന്ന ഈ വലിയ ഇടവകയില്‍ഇത്തര മൊരു ആശയത്തിന് സാധ്യതക ളേറെയാണ്. ഇടവകയില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങ ളെക്കുറിച്ചും പലരും അറിയാ തെ പോകുന്നു. നമ്മള്‍ അറിയാ തെ പോയ വാര്‍ത്തകള്‍ ന മ്മെ അറിയിക്കുന്നു എന്ന തോടൊപ്പം എന്നും നിലനില്‍ക്കുന്ന ഒ രോര്‍മ്മയായി സൂക്ഷിക്കപ്പെടുകയാണ് സാന്‍ജോസ് വോയ്സി ലെ ഓ രോ വീഡി യോയും.


ഇടവകയില്‍ നിന്ന് ദൂരത്തായിരിക്കു മ്പോഴോ വി ദേശത്തായിരിക്കു മ്പോഴോ ഒരു വിരല്‍ സ്പര്‍ശത്തിനപ്പുറം നമ്മു ടെ പള്ളിയി ലെ ആഘോഷങ്ങളും വി ശേഷങ്ങളും തികഞ്ഞ ആധികാരികത യോടെ അറിയാന്‍ സാധിക്കുന്നു എന്നത് എത്ര സന്തോഷകരമാണ്. ഇടവകയുമായി ബന്ധ പ്പെട്ട വാര്‍ത്തകള്‍ അറിയിക്കുക വഴി സാമൂഹ്യ മാധ്യമരംഗത്തു ഇടവകയു ടെ ശബ്ദമാകാന്‍ ഈ യൂട്യൂബ് ചാനലിന് സാധിക്കും.

മാറുന്ന കാലത്തിനനുസരിച്ചു വിശ്വാസ പ്ര ഘോഷണവും നൂതനമായ രീതികള്‍ സ്വീകരിക്കേത് അനിവാര്യമാണ്. നമ്മു ടെ ഇടവകയി ലെ കുഞ്ഞുമക്കളു ാടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താനും പ്രദര്‍ശിപ്പിക്കാനുമുള്ള ഒരു വേദി കൂടിയാണ് സാന്‍ ജോസ് വോയ്സ്. ചാനലിന്‍റേതായി പുറത്തുവന്ന മിക്ക വിഡി യോകളിലും അവതാരകരായും വാര്‍ത്താവായനക്കാരായും എത്തുന്നത് നമ്മു ടെ ഇടവകയി ലെ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളാണ്. തങ്ങള്‍ക്കു ഇ തെല്ലാം ചെയ്യാന്‍ സാധിക്കും എന്ന ധാരണ നമ്മു ടെ കുട്ടികള്‍ക്ക് നല്‍കുന്ന സന്തോഷവും ആത്മവിശ്വാസവും  വളരെ വലുതാണ്.
വി നോദം, വിജ്ഞാനം, വിനിമയം എന്നീ ത്രിവിധ ദൗത്യങ്ങളിലൂന്നിയാണ് ഈ യൂട്യൂബ് ചാനലിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇക്കഴിഞ്ഞ മാസങ്ങളിലെ വിഡിയോകള്‍ പരി ശോധിച്ചാല്‍ എത്രയെത്ര പരിപാടികള്‍ നമ്മു ടെ ഇടവകയില്‍ നടന്നു എന്ന് കാണാം. ഓണത്തി നോടനുബന്ധിച്ചുള്ള മെഗാ തിരുവാതിരക്കളി, യൂത്ത് മീറ്റ് , ഫുഡ് ഫെസ്റ്റ് കൂടാതെ ജപമാല മാസത്തില്‍ വീടുകളില്‍ നടത്തപ്പെട്ട ജപമാല സന്ധ്യ ഷൂട്ട് ചെയ്തു അന്ന് ത ന്നെ നമ്മു ടെ മുമ്പി ലെത്തിച്ച പ്പോള്‍ വേറിട്ടൊരു അനുഭവമായി. ഇതൊനൊക്കെ പുറ മെ സാന്‍ ജോസ് വോയ്സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ബസാ ലേല്‍ ക്വിസ്, ക്രിസ്തുമസ്സി നോടനുബന്ധിച്ചുള്ള ഓണ്‍ ലൈന്‍ പ്രസംഗമത്സരവും അധ്യാപക ദിനത്തി നോടനുബന്ധിച്ചു പുറത്തിറക്കിയ മധുരചൂരല്‍ എന്ന വീഡി യോയും തുടങ്ങി വിജ്ഞാനപ്രദമായ പരിപാടികള്‍ക്കായും ഈ ചാനല്‍ ഉപ യോഗിക്ക പ്പെടുന്നുണ്ട്.


നമ്മു ടെ അതിരൂപതയില്‍  ആദ്യമായാണ്  ഒരു ഇടവകക്ക് സ്വന്തമായി ഒരു യൂറ്റുബ് ചാനല്‍. ശ്രമകരമായ ഈ ഉദ്യമം വിജയിപ്പി ച്ചെടുത്തു നമ്മള്‍ മാതൃകയായിരിക്കുന്നു
. മറ്റു പല ഇടവകകളും ഇത്തര മൊരു ചാനലിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ന മ്മെ അനുകരിക്കു മ്പോള്‍ നമ്മള്‍ ശരി ത ന്നെ ആണ് എന് അടിവരയിട്ടു ഉറപ്പിക്കുകയാണ്. ഈ യൂട്യൂബ് ചാനലിന്‍റെ അണിയറയില്‍ ഒരുപാടു യുവാക്കളു ടെ അധ്വാനമുണ്ട്. അവരുടെ പരിശ്രമ ത്തെ നമ്മുക്ക് അഭിനന്ദിക്കാം.

രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പുറപ്പെടുസിച്ച ഡിക്റികളിലൊന്നായ ഇന്‍റര്‍ മിറിഫിക്കയില്‍ സഭയില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചു ഊന്നി പറയുന്നുണ്ട്. നവ സമൂഹമാധ്യമങ്ങ ളെ ഉപയോഗ പ്പെടുത്തിക്കോണ്ട് അവയിലൂ ടെ സുവി ശേഷവത്കരണം സാധ്യമാക്കന്‍ പരിശ്രമിക്കുന്ന സാന്‍ ജോസ് വോയ്സിന്‍റെ പ്രവര്‍ത്തനങ്ങ ളെ ഇനിയും നമുക്ക് പ്രോത്സാഹിപ്പിക്കാം.
Share it:

EC Thrissur

No Related Post Found

Post A Comment:

0 comments: