സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം നടന്നു. തീർഥകേന്ദ്രം റെക്ടർ ഫാ.ജോണ്സണ് ഐനിക്കലാണ് ലളിതമായി കൊടിയേറ്റു കർമം നിർവഹിച്ചത്. സഹവികാരിമാരായ ഫാ. അനീഷ് കൂത്തൂർ, ഫാ. ക്രിസ്റ്റീൻ ചിറമ്മൽ സഹകാർമികരായിരുന്നു.
മേയ് 2, 3 തീയതികളിലാണ് പാവറട്ടി തിരുന്നാൾ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിശുദ്ധന്റെ മധ്യസ്ഥ തിരുനാൾ ചടങ്ങുകൾ മാത്രമായാണു നടത്തുക. തീർഥകേന്ദ്രം ട്രസ്റ്റിമാരായ ടി.ടി.ബാബു, സി.എ. ദേവസി, സൈമണ്‍ ചാക്കോ, എ.ജെ.സേവ്യാർ എന്നിവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. പ്രധാന തിരുനാൾ തിരുകർമങ്ങൾ സോഷ്യൽ മീഡിയ വഴി ലൈവായി ടെലികാസ്റ്റ് ചെയ്യും. ദേവാലയത്തിലും പരിസരത്തും ജന സാന്നിധ്യം അനുവദിക്കുന്നതല്ലന്ന് ദേവാലയ അധികൃതർ അറിയിച്ചു.
Post A Comment:
0 comments: