പെരിങ്ങാട് വിശുദ്ധ തോമസ് ശ്ലീഹായുടെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചു.
പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വച്ച് തിരുസ്വരൂപങ്ങള്‍ ആശീര്‍വദിച്ചശേഷം നിരവധി വാഹനങ്ങളുടെ അകന്പടിയോടെ പെരിങ്ങാട് സെന്‍റ് തോമസ് ദേവാലയത്തിലേക്ക് കൊണ്ടുവന്നു. ദേവാലയ കവാടത്തില്‍വച്ച് തിരുസ്വരൂപങ്ങള്‍ സ്വീകരിച്ച് പ്രദക്ഷിണമായി കൊണ്ടുവന്ന് രൂപക്കൂടുകളില്‍ പ്രതിഷ്ഠിച്ചു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ പേരാമംഗലത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍ സഹകാര്‍മികനായിരുന്നു. ഇതോടനുബന്ധിച്ച് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടന്നു.
Post A Comment:
0 comments: