Pavaratty

Total Pageviews

5,985

Site Archive

ഓര്‍മ്മകളില്‍- ആഗസ്റ്റ് മാസം

Share it:

 


ഡൊമിനിക് സാവിയോ
ആനിമേറ്റര്‍, ജൂനിയര്‍ സി. എല്‍. സി.

ചിത്രം ചരിത്രം, പാരിഷ് വോയ്സ്, ആഗസ്റ്റ് 2020

ആഗസ്റ്റ് മാസം പള്ളിയിലെ യുവജനങ്ങളെയെല്ലാം ഇളക്കിമറിക്കു ന്ന ഒരു കാലമുണ്ടായിരുന്നു.  പഠിപ്പിഷ്ട    നെ ന്നോ സാധുവെന്നോ വ്യത്യാസമില്ല. പാവറട്ടി പ്രദേശത്തെ, പ്രത്യേകിച്ച് ക്രിസ് ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവ ന്ന ആത്മീയ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ തലയെടുപ്പുള്ള എല്ലാ വരും തന്നെ ഈ തീച്ചൂളയിലെ വറചട്ടിയില്‍ നിന്നും തീക്ഷ്ണമായ ആഗ്രഹത്താല്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട അനുഭവങ്ങള്‍ വാരിയെടുത്ത് സ്വന്തമാക്കിയവരാണ്.
    1905 മുതല്‍ കണ്ണിപിരിയാതെ ഇഴപൊട്ടാതെ സുദൃഡമായി നിലകൊള്ളുന്ന ഒരു മരിയന്‍ കൂട്ടായ്മയാണ് സൊഡാലിറ്റി അഥവാ ഇന്നത്തെ സി. എല്‍. സി.  
    സി. എല്‍. സി. ഇപ്രായക്കാരുടെ ഊര്‍ജ്ജസ്വലതയ്ക്ക് ചിറകുവിരിക്കാന്‍ വ്യത്യസ്ഥങ്ങളായ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കും. ആത്മീയം, സാമൂഹികം, ജീവകാരുണ്യം, സാംസ്കാരികം തുടങ്ങി എണ്ണി പറഞ്ഞ പ്രവര്‍ത്തനങ്ങളായിരിക്കും ആസുത്രണം ചെയ് തിരിക്കുക.
    കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അധികരിച്ചുള്ള മാസമീറ്റിംഗുകള്‍, ഈ പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രവര്‍ ത്തനശൈലിയായിരുന്നു. ഈ വിഷയാധിഷ്ഠിത തര്‍ക്കങ്ങള്‍ നല്‍കിയ പാഠം ചെറുതായിരുന്നില്ല എന്ന് അനുഭവസ്ഥര്‍ പറയും.
    മാസമീറ്റിംഗുകളുടേയും കലാസാംസ്കാരിക പ്രകടനങ്ങളുടേയും പൂര്‍ത്തീകരണം ആഗസ്റ്റ് 15ന് നടക്കുന്ന സംയുക്ത യോഗത്തിലാണ്. ചടുലമായ ഡയലോഗുകളില്‍ കാണികളെ ത്രസിപ്പിച്ചു നിര്‍ത്തുന്ന നാടകങ്ങള്‍ കലാസൃഷ്ടികളുടെ ആസുത്രണങ്ങള്‍, പരിശീലന കളരികള്‍ അവതരണങ്ങള്‍.
    ഈ ഫോട്ടോയ്ക്കും ഒരു കഥ പറയാനുണ്ട്. ആയിരത്തി തൊള്ളായിര ത്തിഎണ്‍പതുകളുടെ ആരംഭത്തില്‍ പാവറട്ടി സി. എല്‍. സി. പ്രസിഡണ്ടായിരു  ന്ന ശ്രീ. ജോണ്‍സണ്‍ ജോസഫ്  ആദ്യമായി ഒരു വേഷമണിഞ്ഞ രംഗമാണ് ഈ ഫോട്ടോ നമുക്ക് കാട്ടിതരുന്നത്. പഴയ ജോണ്‍സന്‍ ജോസഫിനെ പുതുതലമുറക്കാര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്നറി   ഞ്ഞുകൂടാ പക്ഷേ റവ. ഫാ. ജോണ്‍ മരിയ വിയാനി എന്നു പറഞ്ഞാല്‍ അറിയാതിരിക്കില്ല. പാവറട്ടി ഇടവകക്കാരുടെ അഭിമാനമായ ഫാ. ജോണ്‍ മരിയ വിയാനി അഗതികളായ വൃദ്ധരുടെ ആശാകേന്ദ്രമായ മലമ്പുഴ കൃപാസദന്‍റെ ഡയറക്ടറാണ് ഇപ്പോള്‍.
    നിയമം പ്രതിക്കൂട്ടില്‍ എന്ന ഏകാങ്കനാടകത്തില്‍ വിയാനിയച്ചന് ഡോക്ടറുടെ വേഷമാണ്. മറ്റു വേഷധാരികള്‍ ശ്രീ. കെ. എ. ജോര്‍ജ്ജ്, ശ്രീ. പി. ഡി. ജെയിംസ്, ശ്രീ. ടി. ഐ. പോള്‍സണ്‍.  
     ഇതുപോലുള്ള മേന്മയാര്‍ന്ന കലാസൃഷ്ടികളുടെ അവതരണമാണ് ആഗസ്റ്റ് 15നുള്ള സംയുക്ത മീറ്റിംഗിന് അരങ്ങേറുക. അന്ന് അതിരാവിലെ ബലിയര്‍പ്പണത്തിനു വൈദികന്‍ നെറ്റിത്തടത്തില്‍ കുരിശുവരയ്ക്കും മുന്‍പുതന്നെ മരിയ മക്കള്‍ ആദിമ ക്രൈസ്തവന്‍റെ കല്ലില്‍ അടയാളപ്പെടുത്തിയ  ڔ മുദ്ര ചൂടി അള്‍ത്താരയിലണയും. പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാവരും അന്ന് പള്ളിയിലും പരിസരത്തുമുണ്ടാകും.     ബലിയര്‍പ്പണത്തെ തുടര്‍ന്ന് കൊടിയേറ്റം വികാരിയച്ചന്‍ കൊടിയേറ്റുമ്പോള്‍ കൊടിക്കൂറയിലെ പുഷ്പവൃഷ്ടിയില്‍ യുവകണ്ഡങ്ങളില്‍ നിന്നും
ڇമുന്നണി മുന്നണി മരിയ മുന്നണി...
....... കാല്‍വരിയില്‍ നിന്നുണര്‍ന്ന സമരമുന്നണി...چچ എന്ന ഗാനമുയരും. തുടര്‍ന്ന് കന്യാമറിയത്തിന്‍റെ തിരുസ്വരൂപത്തിന് മുന്‍പില്‍ മുട്ടുകുത്തി മെഴുകുതിരി കൈകളിലേന്തി പ്രതിജ്ഞയെടുക്കും.  ഈ ചടങ്ങുകളെല്ലാം പാവറട്ടി ഇടവകയിലെ പെരിങ്ങാട്, കാക്കശ്ശേരി എന്നീ യൂണിറ്റുകളിലും നടക്കും.
    ഉച്ചയ്ക്കുശേഷം മൂന്ന് യൂണിറ്റുകളിലും മികവുതെളിയിച്ച പരിപാടികളുടെ അരങ്ങേറ്റമാണ്. പ്രമുഖരായവര്‍ അതിഥികളായെത്തും. നിയമസഭാ സ്പീക്കര്‍മാരായ വി. എം. സുധീരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.

ഇടത്തുനിന്ന് - ജോണ്‍സണ്‍ ജോസഫ്, ടി. ഐ. പോള്‍സണ്‍, കെ. എ. ജോര്‍ജ്ജ് ,   പി. ഡി. ജെയിംസ്

Share it:

EC Thrissur

Post A Comment:

0 comments: