Pavaratty

Total Pageviews

5,987

Site Archive

സൗരോര്‍ജ്ജ സ്രോതസ്സുക്കളുടെ വ്യാപനം കെസിബിസിയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍

Share it:
സൗരോര്‍ജ്ജ സ്രോതസ്സുക്കളുടെ വ്യാപനം കേരള സഭ നടപ്പിലാക്കുമെന്ന്, പ്രാദേശിക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, മാര്‍ ആഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആരംഭിച്ചിരിക്കുന്ന ‘പച്ചയായ പുല്‍പ്പുറങ്ങളിലേയ്ക്ക്’ എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് സൗരോര്‍ജ്ജ സ്രോതസ്സുക്കളുടെ വ്യാപനത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി കഴിഞ്ഞ വാരാന്ത്യത്തില്‍ കാക്കാനാട് സെന്‍റ് തോമസ് മൗണ്ടില്‍ സംഘടിപ്പിച്ചത്. . കേരളത്തിലെ കുടുംബങ്ങളില്‍ സൗരോര്‍ജ്ജത്തിന്‍റെ പോയോഗത്തെക്കുറിച്ചുള്ള സാദ്ധ്യതകള്‍ പഠിക്കുവാനും ചര്‍ച്ചചെയ്യുവാനും എത്തിയ ജെര്‍മ്മനിയിലെ റോട്ടിന്‍ബൂര്‍ഗ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഗബ്ഹാര്‍ട്ടും സംഘവുമാണ് സൗരോര്‍ജ്ജ സ്രോതസ്സുക്കളുടെ വ്യാപനത്തെക്കുറിച്ചും, ഈ മേഖലയിലെ ചെലവു കുറഞ്ഞ സാങ്കേതികതയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയത്. സൗരോര്‍ജ്ജ സ്രോതസ്സുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുള്ള ജെര്‍മ്മനിയിലെ സ്റ്റൂഹാര്‍ട്ട് തൂപത മാതൃകയാക്കിക്കൊണ്ട് ഈ പദ്ധതി കേരളത്തില്‍ ജനകീയമാക്കാന്‍ പരിശ്രമിക്കുമെന്നും ചര്‍ച്ചാസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച കേരള സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ താഴത്ത് പ്രസ്താവിച്ചു.
Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: