Pavaratty

Total Pageviews

5,987

Site Archive

സീറോമലബാർ സഭയ്ക്ക്‌ ആറു പുതിയ മെത്രാൻമാർ

Share it:
സീറോമലബാർ സഭയ്ക്ക്‌ ആറു പുതിയ മെത്രാൻമാർ


സീറോമലബാർ സഭയ്ക്ക്‌ ആറു പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ചു . റോമിലും സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലും അതാത്‌ രൂപതാ ആസ്ഥാനങ്ങളിലും പ്രഖ്യാപനമുണ്ടായി.

താമരശേരി ബിഷപ്പ്‌ ഫാ. പോൾ ചിറ്റിലപ്പള്ളി സ്ഥാനമൊഴിയുന്നിടത്ത്‌ നിലവിൽ ബിഷപ്പിന്റെ സെക്രട്ടറിയും രൂപതാ ചാൻസലറുമായ ഫാ. റെമിജിയൂസ്‌ ഇഞ്ചനാനിയിലിനെ നിയോഗിച്ചു. താമരശേരിക്ക്‌ താമരശേരിരൂപതാംഗമായ ആദ്യ ബിഷപ്പാകും ഇദ്ദേഹം.

പാലക്കാട്‌ വിഭജിച്ച്‌ രാമനാഥപുരത്ത്‌ പുതിയ രൂപത രൂപീകരിക്കും. മെത്രാനായി ഡോ.പോൾ ആലപ്പാട്ട്‌ ചുമതലയേൽക്കും. (First Bishop of Ramnadhapuram, Coimbathoor)

ഇരിങ്ങാലക്കുട ബിഷപ്പായി ഡോ. പോളി കണ്ണൂക്കാടനെ നിയമിച്ചു.

നിലവിൽ തൃശൂർ വികാരി ജനറാലായ ഡോ. റാഫേൽ തട്ടിൽ തൃശൂരിൽ സഹായമെത്രാനാവും. മേരിമാതാ മേജർ സെമിനാരി റെക്ടറുമായിരുന്നു ഇദ്ദേഹം. (Titular Bishop of Buruni)


സിറോ മലബാർ സഭാ ആസ്ഥാനത്ത്‌ നിലവിൽ മംഗലപ്പുഴ സെമിനാരി റെക്ടറായ ഡോ. ബോസ്കോ പുത്തൂറിനെ നിയമിച്ചു. (Bishop, Major Archiepiscopal Curia - Titular Bishop of Foraziana)


മാനന്തവാടി രൂപത വിഭജിച്ച്‌ കർണാടകയിലെ മാണ്ഡ്യ ആസ്ഥാനമായി പുതിയ രൂപത സ്ഥാപിക്കാനും തീരുമാനമുണ്ട്‌. ഡോ. ജോർജ്ജ്‌ ഞറളക്കാട്ട്‌ ഇവിടെ മെത്രാനാവും.
Share it:

EC Thrissur

News

Post A Comment:

0 comments: