Pavaratty

Total Pageviews

5,975

Site Archive

പാവറട്ടി തിരുനാൾ: വിശുദ്ധന്റെ കൂടുതുറക്കൽ പ്രാർഥനാനിർഭരം

Share it:
തിരുനാളാഘോഷത്തിന്റെ പ്രധാന ചടങ്ങായ വിശുദ്ധന്റെ കൂടുതുറക്കൽ ശുശ്രൂഷ ഭക്തിനിർഭരമായി. മുൻ സാഗർ ബിഷപ്പ് ആൻറണി ചിറയത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിക്കുശേഷമാണ് അൾത്താരയിലെ വിശുദ്ധന്റെ രൂപക്കൂട് തുറന്നത്.

 വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ച് മുഖമണ്ഡപത്തിൽ സ്ഥാപിച്ച രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു. തീർത്ഥകേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂക്കാരൻ സഹകാർമികനായി. ഫാൻസി വെടിക്കെട്ട് നടന്നു. മട്ടന്നൂരും 101 കലാകാരൻമാരും അണിനിരന്ന തിരുനടയ്ക്കൽ മേളം ആവേശമായി. വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തി. തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ പത്തിനും വൈകീട്ട് നാലിനും തിരുനാൾ പാട്ടുകുർബാന. വൈകീട്ട് അഞ്ചിന് തിരുനാൾ പ്രദക്ഷിണം. രാത്രി എട്ടിന് തെക്ക്, വടക്ക്, പ്രദക്ഷിണക്കമ്മിറ്റി എന്നിവയുടെ വെടിക്കെട്ട് നടക്കും. തുടർന്ന് വടക്ക് വിഭാഗം തിരുനാൾ കമ്മിറ്റിയുടെ ബാൻഡ്‌വാദ്യ മത്സരം നടക്കും.
Share it:

EC Thrissur

2019

The Grand Feast 2019

Post A Comment:

0 comments: