പാവറട്ടി: സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ കേരള ലേബർ മൂവ്മെന്റിന്റെ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കേരള ലേബർ മൂവ്മെന്റ് സംസ്‌ഥാന ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പുകാലായിലിന്റെ മുഖ്യ കാർമികത്വത്തിൽ തീർഥകേന്ദ്രത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. തുടർന്ന് നടന്ന രജത ജൂബിലി സമാപനസമ്മേളനം പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ. ജോൺസൺ അരിമ്പൂർ ഉദ്ഘാടനം ചെയ്തു. കെഎൽഎം യൂണിറ്റ് പ്രസിഡന്റ് വി.വി.സേവ്യർ അധ്യക്ഷനായിരുന്നു. കെഎൽഎം സംസ്‌ഥാന ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സജയ് തൈക്കാട്ടിൽ, ഫാ. ഷിജോ പൊട്ടത്തുപറമ്പിൽ, എ.സി.ജോർജ്, വി.ഒ.സണ്ണി, കെ.എ.ജോസ്, എൻ.കെ.താജു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Navigation
Post A Comment:
0 comments: