Pavaratty

Total Pageviews

5,987

Site Archive

കൗണ്‍സില്‍ - ഒരു തിരനോട്ടം അന്തര്‍ദേശിയ പഠനശിബിരം ധര്‍മ്മാരാമില്‍

Share it:
ധര്‍മ്മാരാം വിദ്യാക്ഷേത്രം സംഘടിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചുള്ള അന്തര്‍ദേശിയ പഠനശിബരം കര്‍ദ്ദിനാള്‍ സീനോണ്‍ ഗ്രോക്കലോസ്ക്കി ഉദ്ഘാടനംചെയ്യും. 
സൂനഹദോസിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകളുടെ സഭാ നവീകരണത്തെ സമഗ്രമായി വിലയിരുത്തുന്ന സമ്മേളനമാണ് ബാംഗളൂരിലുള്ള ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ ജനുവരി 31-ന് വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സീനോണ്‍ ഗ്രോക്കലോസ്ക്കി തിരിതെളിക്കുന്നത്. “സൂനഹദോസിലേയ്ക്കൊരു പുനഃസന്ദര്‍ശനം,” എന്ന ശീര്‍ഷകത്തില്‍ ഭാരതത്തിലെ സിഎംഐ സഭ Carmelite Missionaries of India സംഘടിപ്പിക്കുന്ന പഠനശിബരം ഫെബ്രുവരി 3-വരെ നീണ്ടുനില്ക്കും. ആഗോളതലത്തില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ളതും മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യപ്പെട്ടിള്ളതുമായ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്താനങ്ങളുടെയും 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ധര്‍മ്മാരാം ദൈവശാസ്ത്ര വിദ്യാക്ഷേത്രത്തിന്‍റെ റെക്ടര്‍ ഫാദര്‍ തോമസ് ഐക്കര മാധ്യമങ്ങള്‍ക്കു നലികിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കൗണിസിലും അതിന്‍റെ പൈതൃകവും, അത് സഭയ്ക്കു നല്കിയ ഭാവിയുടെ നവവീക്ഷണം, ചരിത്രവും പുരോഗതിയും, അടിയന്തിര പശ്ചാത്തലം, കൗണ്‍സില്‍ ചിന്തകളുടെ വ്യാഖ്യാനങ്ങള്‍, വെളിപാടും കൗണ്‍സിലും, കൗണ്‍സില്‍ സൃഷ്ടിച്ച verbum dei-മുതല്‍ പാപ്പാ റാത്സിങ്കറുടെ verbum domini-വരെ, ആരാധനക്രമ ദര്‍ശനവും അതിന്‍റെ നടപ്പാക്കലും, സഭാ വീക്ഷണവും പ്രത്യാഘാതങ്ങളും, കൗണ്‍സിലിന്‍റെ ക്രിസ്തുദര്‍ശനം തുടങ്ങി പ്രസക്തമായ പ്രബന്ധങ്ങളുടെ അവതരണങ്ങളും ചര്‍ച്ചകളും, സംവാദങ്ങളും പഠനശിബരത്തിന്‍റെ സവിശേഷതകളാണെന്ന് ധര്‍മ്മാരാം വിദ്യക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ്, ഫാദര്‍ സാജു ചക്കാലക്കല്‍ വെളിപ്പെടുത്തി. 

ധര്‍മ്മാരാം വിദ്യക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, വൈസ് പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡ് മോറിസ്സ്, സിഎംഐ സഭയുടെ പ്രിയോര്‍ ജെനറല്‍ ഫാദര്‍ ജോസ് പന്തപ്ലാന്‍തൊട്ടില്‍ തുടങ്ങിയ സഭാദ്ധ്യക്ഷന്മാര്‍ക്കു പുറമേ, പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ബെര്‍ണാര്‍ഡ് ആര്‍ദൂരാ, ബല്‍ജിയത്തെ ലൂവെന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ മാത്തിസ് ലാസെറിറ്റ്സ്, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി 
പ്രഫസര്‍, നോര്‍മന്‍ റ്റാന്നെര്‍, ജെര്‍മ്മനിയിലെ ട്യൂബെന്‍ജന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍, 
പീറ്റര്‍ ഹ്യൂനെര്‍മാന്‍, ഫിലിപ്പീന്‍സിലെ സാന്‍ ഫെര്‍നാഡോ അതിരൂപതാ സഹായമെത്രാന്‍, 
പാബ്ലോ ഡേവിഡ്, പൂനെ വിദ്യാപീഠത്തിലെ പ്രഫസര്‍, എരോള്‍ ഡെലീമാ, വെനീസിലെ സഭൈക്യകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ റിക്കാര്‍ദോ ബുരിഗാനാ തുടങ്ങിയ 20-ലേറെ പണ്ഡിതന്മാരുമാണ് പ്രബന്ധാവതരണം, ചര്‍ച്ചകള്‍, ഡിബേറ്റ് എന്നിവയിലൂടെ പഠനശിബരം നയിക്കുന്നതെന്ന് ധര്‍മ്മാരാം വിദ്യക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ്, ഫാദര്‍ സാജു ചക്കാലക്കല്‍ വെളിപ്പെടുത്തി. 
Share it:

EC Thrissur

church in the world

Post A Comment:

0 comments: