സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ഭക്തിസാന്ദ്രമായി.
ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ആന്‍റണി പുത്തനങ്ങാടി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍സണ്‍ കുണ്ടുകുളം വചനസന്ദേശം നല്കി. വീടുകളില്‍നിന്നും വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു. ഫാ. നോബി അന്പൂ ക്കന്‍, ഫാ. സജി വെളിയത്ത്, ഫാ. അനീഷ് ചെറുപറന്പില്‍ എന്നിവര്‍ മറ്റു തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. എട്ടാമിട തിരുനാളിനോടനുബന്ധിച്ച് തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ പുനാരി ഉണ്ണികൃഷ്ണനും നൂറോളം കലാകാരന്മാരും അണിനിരന്ന ദേശമേളം ആസ്വദിക്കാന്‍ തീര്‍ഥകേന്ദ്രം തിരുമുറ്റത്ത് നിരവധി മേളപ്രേമികള്‍ എത്തിയിരുന്നു.
Post A Comment:
0 comments: