Pavaratty

Total Pageviews

Site Archive

തിരുനാളിന് കൊടികയറി

Share it:

ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥകേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് കൊടികയറി. ഇന്നലെ രാവിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെ ആഘോഷമായ ദിവ്യബലിക്കുശേഷമാണ് വികാരി ഫാ. നോബി അന്പൂക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചത്.ഫാ. സജു വടക്കേത്തല, ഫാ. ജോസ് പുതുക്കരി, ഫാ. ജോബ് അറയ്ക്കാപറന്പില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ദേവാലയത്തില്‍ വാഴ്വും ലദീഞ്ഞും തിരുശേഷിപ്പ് വന്ദനവും നടന്നു. ഇതോടെ തിരുനാളിന് ഒരുക്കമായ നവനാള്‍ ആചരണത്തിന് തുടക്കമായി. 24, 25 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാള്‍. നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്നലെ മാതാപിതാക്കളുടെ ദിനമായി ആചരിച്ചു. ഇന്നു കുട്ടികളുടെ ദിനമായി ആചരിക്കും. വൈകീട്ട് അഞ്ചിന് ദിവ്യബലിക്കും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ഫാ. ജോസഫ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
Share it:

2010

feast

The Grand Feast 2010

Post A Comment:

0 comments: